To advertise here, Contact Us



നിപ: പ്രത്യേക മരുന്നെത്തി; വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരം- മന്ത്രി കെ.കെ.ശൈലജ


1 min read
Read later
Print
Share

നിപ ബാധിച്ച് ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിപ സംശയത്തില്‍ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ രക്തസാമ്പിളുകള്‍ പൂണെയിലെ വൈറോളജി ലാബിലേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ രോഗ ബാധിതന്റേയും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള അഞ്ച് പേരുടേയും നില മെച്ചപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം എത്തും. അതു വരെ സാധാരണ ചികിത്സയാണ് നല്‍കുന്നത്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. അതേസമയം നിപ വൈറസിനെതിരെയുള്ള ചികിത്സയ്ക്കുപയോഗിക്കുന്ന ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡിസ് അടങ്ങിയിട്ടുള്ള മരുന്ന് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായതിനാല്‍ ഈ മരുന്ന് ഉടന്‍ നല്‍കേണ്ടിവരില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us