മോഹൻലാൽ ചെയർമാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷൻ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകും. പ്രതിനിധിയായി എത്തിയ മേജർ രവി ലിനുവിന്റെ വീട് സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നൽകി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വഭാരതി ഫൗണ്ടേഷൻ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജർ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദർശിച്ചത്.
Share this Article
Related Topics