തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ജെ.ഡി. സംസ്ഥാന നേതാക്കള്‍ ഉപവാസം നടത്തി.പൗരത്വനിയമ ഭേദഗതി പിന്‍വലിക്കുക, പൗരത്വ രജിസ്റ്റര്‍ ഉപേക്ഷിക്കുക എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി.) ഏകദിന ഉപവാസം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പൗരത്വനിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ചിട്ടുള്ള ഉപവാസ സമരം നടക്കുന്നത്. എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏകദിന ഉപവാസം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Share this Article
Related Topics