വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. വക്കിലന്മാരെ പേടിപ്പിക്കേണ്ടായെന്നും സ്ത്രീയായി പോയി അല്ലെങ്കില്‍ ചേംബറില്‍ നിന്ന് വലിച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനെയെന്നും അഭിഭാഷകന്‍ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
Share this Article
Related Topics