പ്രളയത്തില്‍ പറവൂര്‍ കുത്തിയതോടില്‍ പൊലിഞ്ഞത് ആറുജീവനുകളാണ്. കുത്തിയതോട് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് തകര്‍ന്നായിരുന്നു അപകടം. പ്രളയത്തെ അതിജീവിച്ചുവെങ്കിലും ആ നടുക്കുന്ന ഓര്‍മകളില്‍ ഇപ്പോഴും നൊമ്പരപ്പെട്ട് കഴിയുകയാണ് കുത്തിയതോട്.