കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിന്തുണയും സഹായവും നല്‍കിയവര്‍ക്ക് നന്ദിയറിയിച്ച് കുമ്മനം രാജശേഖരന്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കുമ്മനം നന്ദി അറിയിച്ചത്. 'നാടിന്റെയും, നാട്ടുകാരുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ എന്തു ത്യാഗം സഹിച്ചും പ്രവര്‍ത്തിക്കുമെന്നും ജനങ്ങളോടൊപ്പം നിന്ന് നാടിന്റെ വികസനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ഉള്ള എന്റെ വാഗ്ദാനം ഒരിക്കലും ഞാന്‍ ലംഘിക്കുകയില്ല. പ്രതിജ്ഞാബദ്ധനായി എല്ലാവരോടും ഒപ്പം ഞാനുണ്ടാകും. തോല്‍വി അതിനൊരു തടസ്സമല്ല. നമുക്ക് ഒരുമിച്ച് നിന്ന് നാടിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാം. ആരോടും വിദ്വേഷമോ, പരിഭവമോ ഇല്ലാതെ എന്നെന്നും ജനങ്ങളെ ഈശ്വരനായി കരുതി തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നാണഗ്രഹം. ഒരുമയോടെ ഇനിയും മുന്നോട്ടു പോകാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. ദേശീയതലത്തില്‍ എന്‍.ഡി.എയ്ക്ക് ലഭിച്ച അംഗീകാരവും പിന്തുണയും ജനങ്ങളുടെ ദേശീയ ബോധത്തെയും, പ്രതിബദ്ധതയെയും ആണ് കാണിക്കുന്നത്. ശ്രീ നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിന് കേരളത്തിന്‍ന്റെ സംഭാവനയും അനിവാര്യമാണ്. കേരളത്തില്‍ എന്‍.ഡി.എയ്ക്ക് വോട്ടിങ് ശതമാനം വര്‍ധിച്ചത് ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നു. കേരളത്തിന്റെ സമഗ്ര പരിവര്‍ത്തനത്തിന് ഇത് സഹായകമാകട്ടെ. വിജയം വരിച്ച എല്ലാവര്‍ക്കും എന്റെ ആശംസകള്‍.- അദ്ദേഹം പറഞ്ഞു
Share this Article
Related Topics