ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ ഏഴ് കോടി രൂപ നല്‍കി


1 min read
Read later
Print
Share

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ ഏഴ് കോടി സംഭാവന ചെയ്തു. ഓരോ അംഗത്തിന്റെയും ഒരു ആഴ്ചത്തെ വരുമാനം ചേര്‍ത്താണ് ഏഴ് കോടി നല്‍കിയത്. ഒപ്പം പ്രാദേശികമായി അയല്‍ക്കൂട്ടങ്ങള്‍ സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷത്തിനായി ശേഖരിച്ച തുകയും ചേര്‍ത്താണ് ഏഴ് കോടി കണ്ടെത്തിയത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണ പൊതികളും കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram