സംവരണത്തില്‍ വിവാദ പാരമര്‍ശവുമായി ഹൈക്കോടതി ജഡ്ജി വി.ചിദംബരേഷ്. ജാതി സംവരണ വ്യവസ്ഥ മാറ്റേണ്ട സമയമായെന്നും സാമ്പത്തിക സംവരണത്തിനായി പ്രക്ഷോഭം തുടങ്ങാന്‍ മുന്നാക്ക വിഭാഗങ്ങള്‍ ഒന്നിക്കണമെന്നും ജസ്റ്റിസ് ചിദംബരേഷിന്റെ പരാമര്‍ശം. കൊച്ചിയില്‍ നടന്ന തമിഴ് ബ്രാഹ്മണരുടെ ആഗോള സമ്മേളനത്തിനിടെയാണ് ജസ്റ്റിസ് വി.ചിദംബരേഷ് ജാതി സംവരണവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ജാതി സംവരണ വ്യവസ്ഥ മാറ്റേണ്ട സമയമായി. സാമ്പത്തിക സംവരണത്തിനായി പ്രക്ഷോഭം തുടങ്ങാന്‍ മുന്നാക്ക വിഭാഗങ്ങള്‍ ഒന്നിക്കണമെന്നും ജസ്റ്റിസ് വി.ചിദംബരേഷ് കൊച്ചിയില്‍ പറഞ്ഞു. സാധാരണഗതിയില്‍ ഒരു ജഡ്ജിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഇത്തരം പരാമര്‍ശമെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും എ.കെ ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Share this Article
Related Topics