വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച പ്രൊഫസറെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) യിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ നിരത്തിലിറങ്ങി. വസന്ത് കുഞ്ജ് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ജെ.എന്‍.യു പ്രൊഫസര്‍ അതുല്‍ ജോഹ്രി വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രക്ഷോഭം നടത്തുകയാണ്. അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ ഒന്‍പതോളം വിദ്യാര്‍ഥികളാണ് പരാതി നല്‍കിയിട്ടുള്ളത്.
Share this Article
Related Topics