ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്ത് പുറത്ത്. ബിഷപ്പില്‍ നിന്ന് ലൈംഗിക പീഡനവും മാനസിക പീഡനവുമുണ്ടായെന്ന് കന്യാസ്ത്രീ കത്തില്‍ വ്യക്തമാക്കുന്നു. രണ്ട് തവണയാണ് കന്യാസ്ത്രീ വത്തിക്കാന് പരാതി നല്‍കിയത്. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ബിഷപ്പ് ശ്രമിച്ചു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താന്‍. വധ ഭീഷണി തന്നെ നിലനില്‍ക്കുന്നു. തനിക്ക് മാത്രമല്ല മറ്റൊരു കന്യാസ്ത്രീക്കും ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഈ വര്‍ഷം ജനുവരി 28നാണ് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത്. ഈ പരാതി ആറ് പേജുള്ള സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയതായിരുന്നു.
Share this Article