ഇടുക്കി അണക്കെട്ടിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ചോദ്യം ചെയ്തതിന് സുരക്ഷാ ഉദ്യോഗസ്ഥന് നേരെ സ്ത്രീകളുടെ കൈയേറ്റം. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ചന്ദ്രബാബുവിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ പോലീസുകാരന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ ഇടുക്കി സിഐ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. അതേസമയം മാതാവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വാഹനം തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് കുടുംബം നല്‍കുന്ന വിശദീകരണം.
Share this Article
Related Topics