ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഭാരത് ബന്ദിന്റെ ഭാഗമായുള്ള ഹര്‍ത്താല്‍ കേരളത്തില്‍ പൂര്‍ണം. സാധാരണ ഹര്‍ത്താല്‍ ദിനത്തില്‍ നിന്നും വ്യത്യസ്ഥമായി പൊതുനിരത്തില്‍ ജനങ്ങള്‍ കുറവായിരുന്നു. ഇതോടെ കേരളത്തില്‍ ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതി തന്നെ സൃഷ്ടിച്ചു. ചിലയിടങ്ങളിലുണ്ടായ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴികെ ഹര്‍ത്താല്‍ പൊതുവെ ശാന്തമായിരുന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. കൊല്ലത്ത് നിരത്തില്‍ വാഹനമിറക്കിയ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഹര്‍ത്താലിനെ അനുകുലിച്ച് ജീവനക്കാര്‍ ജോലിക്കെത്താതായതോടെ 18 ശതമാനം ഹാജര്‍മാത്രമാണ് സെക്രട്ടേറിയറ്റില്‍ രേഖപ്പെടുത്തിയത്. നേതാക്കളടക്കം കാല്‍നടയായാണ് സമരത്തില്‍ പങ്കെടുക്കാനായി എത്തിയത്.
Share this Article
Related Topics