സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച പതിനേഴര ലക്ഷം രൂപ ക്ഷീരോത്പാദന സഹകരണ സംഘം ഭരണസമിതി തട്ടിയെടുത്തതായി വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്. കൊല്ലം, ആനയടി ക്ഷീരോത്പാദന സഹകരണ സംഘത്തില്‍ നടന്ന അഴിമതിയില്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തല്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുള്ള റിപ്പോര്‍ട്ട് രണ്ട് മാസമായി പൂഴ്ത്തി വച്ചിരിക്കുകയാണ്. മാതൃഭൂമി ന്യൂസ് എക്സ്‌ക്ലുസീവ്.
Share this Article
Related Topics