ബ്രിട്ടനിലെ ലിവര്‍പൂളില്‍ പുതുവത്സര രാവില്‍ കാര്‍ പാര്‍ക്കിങ് സ്ഥലത്തുണ്ടായ അഗ്‌നിബാധയില്‍ കത്തിയമര്‍ന്നത് 1400 കാറുകള്‍. ലിവര്‍പൂളിലെ ഇക്കോ അരീനയോട് ചേര്‍ന്നുള്ള ബഹുനില കാര്‍പാര്‍ക്കിങ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 1600 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന സ്ഥലമാണിത്. പ്രാഥമിക അന്വേഷണത്തില്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് കണ്ടെത്തല്‍. വളരെ പെട്ടെന്ന് തീ മറ്റു കാറുകളിലേക്കും മറ്റുനിലയിലുണ്ടായിരുന്ന വാഹനങ്ങളിലേക്കും പടര്‍ന്നു.
Share this Article
Related Topics