ന്യൂഡല്‍ഹി: ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്സ്ബുക്ക് പേജില്‍ മലയാളി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആരോണങ്ങളില്‍ പാര്‍ട്ടി റിപ്പോര്‍ട്ട് തേടി. കേരളത്തിന്റെ ചുമതയുള്ള മുരളീധരറാവുവിനോടാണ് റിപ്പോര്‍ട്ട് തേടിയത്. കേരളത്തിലെ ബിജെപിയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഇടപെട്ടേക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തില്‍ ചേരിതിരിവ് രൂപപ്പെട്ട സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ നിരന്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്. മലയാളത്തിലുള്ള കമന്റുകള്‍ തര്‍ജമ ചെയ്ത് നല്‍കാനും അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
Share this Article