അറബിക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ശക്തമാകുകയും കേരളത്തില്‍ നാളെ മുതല്‍ മഴ കനക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി, ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കാനിടയില്ല. എന്നാല്‍ ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശും. ദുരന്ത നിവാരണ സേന എല്ലാ ജില്ലകളിലും യോഗം ചേര്‍ന്നു. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തും. മത്സ്യത്തൊഴിലാളികളോട് ഇന്നു വൈകുന്നരത്തോടെ തീരത്തെത്തണമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Share this Article
Related Topics