ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന സി.എം.പിയിലെ ഒരു വിഭാഗം ലോക് താന്ത്രിക് ജനതാദളില്‍ ലയിച്ചു. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ ശ്രമത്തിനിടെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കേണ്ട സാഹചര്യമാണ് ഇതെന്ന് എല്‍.ജെ.ഡി. പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. എല്‍.ജെ.ഡിയുടെ സംസ്ഥാന നേതാക്കള്‍ അണിനിരന്ന വേദിയില്‍ സി.എം.പി. നേതാക്കളെ എം.വി. ശ്രേയാംസ് കുമാര്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, സംസ്ഥാന സെക്രട്ടറി ജനറല്‍ ശേഖ് പി ഹാരിസ്, വി. സുരേന്ദ്രന്‍ പിള്ള തുടങ്ങിയവരും ലയന സമ്മേളനത്തില്‍ പങ്കെടുത്തു.
Share this Article
Related Topics