സര്‍ക്കാരിന്റെ പുതിയ മദ്യനയം പുറത്തു വന്നതോടെ നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിപ്പോയ പഴയ 418 ബാറുകളില്‍ നല്ലൊരു പങ്കും ത്രീസ്റ്റാറുകളായി മടങ്ങി വരാന്‍ തയ്യാറെടുക്കുന്നു. ഉടന്‍ തുറക്കുന്നത് 13 ബാറുകളടക്കം 152 വിദേശ മദ്യശാലകളാണെങ്കിലും അടുത്ത ഒരു വര്‍ഷത്തിനകം നിലവിലുള്ള മുന്നൂറോളം ബിയര്‍ പാര്‍ലറുകളെങ്കിലും ബാറുകളായി മാറും. ത്രീസ്റ്റാര്‍ ക്ലാസിഫിക്കേഷനുകളായി നിരവധി അപേക്ഷകളാണ് ഇന്ത്യാ ടൂറിസത്തിന്റെ മുന്നിലുള്ളത്.
Share this Article
Related Topics