തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഐ.വൈ.എഫ് പ്രവര്‍ത്തകരും ടോള്‍ കമ്പനി ജീവനക്കാരുമായി സംഘര്‍ഷം. പ്രവര്‍ത്തകരുടെ വാഹനത്തില്‍ ടോള്‍ പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ തട്ടി ചില്ല് പൊട്ടിയതാണ് കാരണം. എ.ഐ.വൈ.എഫിന്റെ നവോത്ഥാന ജാഥ കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവര്‍ത്തകര്‍. നഷ്ടപരിഹാരം കൊടുക്കാന്‍ ടോള്‍ കമ്പനി വിസമ്മതിച്ചു. ടോള്‍ വാങ്ങുന്നത് തടഞ്ഞു. വാഹനങ്ങള്‍ ബലമായി കടത്തിവിട്ടു. ആയിരത്തോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അണിനിരന്നതോടെ സംഘര്‍ഷമായി. ചില്ല് പൊട്ടിയതിന്റെ നഷ്ടപരിഹാരമായി പതിനായിരം രൂപ നല്‍കാന്‍ ടോള്‍ കമ്പനി അവസാനം തയാറായി.
Share this Article
Related Topics