ആമസോണ്‍ മഴക്കാടുകളില്‍ കഴിഞ്ഞ 22 വര്‍ഷമായി ഏകാകിയായി ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്. ആര്‍ക്കും അയാളുടെ പേരറിയില്ല, അയാളുടെ ഗോത്രമേതെന്നറിയില്ല, അയാളെക്കുറിച്ച് ഒന്നുമറിയില്ല. ഇയാളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്ന ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ആണ് ഇപ്പോള്‍ ഈ മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2018 മെയ് മാസം വരെ ഈ മനുഷ്യനെ വനത്തില്‍ കണ്ടതായി സംഘടന വെളിപ്പെടുത്തുന്നു. ഇയാളുടെ ഗോത്രത്തില്‍പ്പെട്ട മറ്റാരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ ആ ഗോത്രത്തിലെ അവസാന മനുഷ്യനാണെന്നാണ് കരുതുന്നത്. വനസമ്പത്തു തേടി പുറത്തുനിന്നെത്തുന്നവര്‍ ആ ഗോത്രത്തിലെ മറ്റ് അംഗങ്ങളെ കൊന്നൊടുക്കിയതാവാമെന്നാണ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ പറയുന്നത
Share this Article
Related Topics