ബിന്ദു അമ്മിണി ശബരിമലയിൽ പോവാനെത്തിയത് മന്ത്രി എ.കെ ബാലനുമായി ചർച്ച നടത്തിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.ഇത് സർക്കാർ ഗൂഢാലോചനയാണ്. കഴിഞ്ഞ വർഷത്തെ കളങ്കം കഴുകി കളയാനുള്ള നാടകത്തിന്റെ ഭാഗമാണ് ഇന്നത്തെ സംഭവങ്ങളെന്നും കെ.സുരേന്ദ്രൻ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. അവിശ്വാസികളെ തിരച്ചയക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമം.തൃപ്തി ദേശായിയും സി പി എം വനിതാ നേതാക്കളുമായി നല്ല ബന്ധമുണ്ട്. സർക്കാർ തന്നെ അവിശ്വാസികളെ കൊണ്ടു വരികയാണ്. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics