തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ കൊല്ലപ്പെട്ട വാഹനാപകടം സംബന്ധിച്ച് ദുരൂഹത നീങ്ങുന്നില്ല. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ബാലഭാസ്‌ക്കറല്ലെന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി ആറ്റിങ്ങല്‍ ഡി.വൈഎസ്പിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. അപകടമുണ്ടായ ദിവസം കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്ന് ്രൈഡവര്‍ അര്‍ജുന്‍ പോലീസിന് മൊഴി നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസ് മൊഴിയെടുത്തത്.
Share this Article
Related Topics