പ്രണയം, മോഹഭംഗം, ആത്മസംഘര്‍ഷം; ഇത് വര്‍മ്മ


1 min read
Read later
Print
Share

ദക്ഷിണേന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ച തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്കാണ് ചിത്രം.

സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വര്‍മ്മയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബാല ഒരുക്കുന്ന ചിത്രത്തില്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമാണ് നായകന്‍. വ്യത്യസ്ത കാലഘട്ടങ്ങളില്‍ നായകന്റെ മാനസികാവസ്ഥയെ അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‌ലറിന് മികച്ച സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ച തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്കാണ് ചിത്രം. വിജേയ്‌ദേവേരക്കൊണ്ട നായകനായെത്തിയ അര്‍ജുന്‍ റെഡ്ഡി വന്‍ വിജയമായിരുന്നു.

മേഘ ചൗധരി, ഈശ്വരി റാവു, റൈസാ വില്‍സണ്‍, ആകാശ് പ്രേംകുമാര്‍ തുടങ്ങിയവരാണ് വര്‍മ്മയില്‍ മറ്റു വേഷങ്ങളെ അവതരിപ്പിക്കുന്നത്.

ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Content Highlights: varma official trailer bala dhruv vikram Varma Tamil Movie 2019 release

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram