ഖത്തറില്‍ നടന്ന സൈമ അവാര്‍ഡ്‌സ് 2019ന്റെ വേദിയില്‍വെച്ചാണ് നടന്‍ പൃഥ്വിരാജ് കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയിരുന്നു പൃഥ്വിരാജ്. "ഞാന്‍ മലയാളം സിനിമ മേഖലയെ പ്രതിനിധീകരിച്ച് ഇവിടെ വന്നതുകൊണ്ട് കേരളത്തിന് വേണ്ടി ഞാന്‍ സംസാരിക്കും. കേരളത്തില്‍ രണ്ട് ലക്ഷത്തിലേറെ ആളുകള്‍ ദുരന്തം ബാധിച്ച് റിലീഫ് ക്യമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്. അതില്‍ ഭൂരിഭാഗം പേരും നാളെ എന്ന സങ്കല്‍പ്പമില്ലാതെയാണ് ഇന്ന് ഈ രാത്രി പോലും ചെലവഴിക്കുന്നത്. അതുകൊണ്ട് നമ്മളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും കേരളത്തിന് വേണ്ടി നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്."
Share this Article
Related Topics