ബ്രിട്ടണിലെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഹാരി ആന്റ് മേഗന്‍; ബികമിങ് റോയല്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. 2018 ല്‍ പേരില്‍ പുറത്തിറങ്ങിയ ഹാരി ആന്റ് മേഗന്‍; എ റോയല്‍ റൊമന്‍സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
ഹാരിയുടെയും മേഗന്റെയും പ്രണയവും വിവാഹവുമായിരുന്നു ആദ്യഭാഗത്തിന്റെ പ്രമേയം. രാജകുടുംബാംഗമായതിന് ശേഷമുള്ള മേഗന്റെ ജീവിതമാണ് രണ്ടാംഭാഗത്തില്‍ അവതരിപ്പിക്കുന്നത്.
ചാള്‍സ് ഫീല്‍ഡ് ആണ് ഹാരിയെയും ടിഫാനി സ്മിത്ത് മേഗനെയും അവതരിപ്പിക്കുന്നു. ടിഫാനിയും മേഗനുമായുള്ള രൂപ സാദൃശ്യം നേരത്തേ തന്നെ വലിയ ചര്‍ച്ചയായിരുന്നു.
Content Highlights: harry and Meghan becoming royal movie trailer meghan markle prince harry royal family