'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രം എഴുതപ്പെട്ടത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നെന്ന് ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ്. എന്നാല്‍ അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിഞ്ഞില്ല. പുറമേ നിന്ന് കാണുന്നവര്‍ക്ക് എന്റേയും മമ്മൂക്കയുടേയും റിയല്‍ ലൈഫില്‍ ചില സാമ്യങ്ങള്‍ തോന്നിയേക്കാം. അതുകൊണ്ട് തന്നെ പിന്നീട് എന്നെ കാസ്റ്റ് ചെയ്തപ്പോള്‍ വലിയ മാറ്റമൊന്നും വരുത്തേണ്ടി വന്നിട്ടുണ്ടാകില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ജീന്‍ പോള്‍ ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Share this Article
Related Topics