പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് പരാജയപ്പെടാന്‍ കാരണം ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ വീഴ്ചയെന്ന് സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ വിലയിരുത്തി. വനിതാ മതിലിന് പിന്നാലെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത് അവമതിപ്പുണ്ടാക്കിയതായും ഇത് പരമ്പരാഗത ഹിന്ദു വോട്ടുകളില്‍ കുറവ് വരുത്തിയതായും സിപിഐ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസ് കേന്ദ്ത്തില്‍ അധികാരത്തില്‍ വരുമെന്ന തോന്നലും ബിജെപിക്കെതിരെ ഇടതു പക്ഷം നടത്തിയ പ്രചാരണത്തിന്റെ പ്രയോജനവും യുഡിഎഫിന് ലഭിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് ജില്ലാ കൗണ്‍സില്‍ തയാറാക്കിയ റിപ്പോര്‍ട്ട് നാളെ നടക്കുന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്യും.
Share this Article
Related Topics