നവംബർ ഒന്നു മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഘട്ടം ഘട്ടമായി തുറക്കാൻ പോവുകയാണ്. ആദ്യ ഘട്ടത്തിൽ ഒന്നു മുതൽ ഏഴുവരെയും പത്ത്, പ്ലസ് ടു ക്ലാസുകളിലെയും വിദ്യാർഥികൾക്ക് നവംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കും.
എട്ട്, ഒൻപത്, പ്ലസ് വൺ വിദ്യാർഥികൾക്ക് നവംബർ 15 മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം, മാസ്‌ക് തുടങ്ങി എല്ലാത്തരം സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ക്ലാസുകൾ തുടങ്ങാൻ സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.
Share this Article
Related Topics