ഒരിക്കലും പേറ്റുനോവൊഴിയാത്തവരാണ് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ അമ്മമാര്‍. തിരഞ്ഞെടുപ്പുകളിലും ഭരണകൂടത്തിലുമുള്ള പ്രതീക്ഷകള്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ കനല്‍വഴികള്‍ താണ്ടിയ ജീവിതാനുഭവമായി അരുണി ചന്ദ്രന്‍ എന്ന അമ്മ സാഹിത്യ ലോകത്തിലേക്ക് എത്തുകയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച മകനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അരുണിയുടെ പേറ്റുനോവൊഴിയാതെ എന്ന പുസ്തകം കല്‍പറ്റ നാരായണന്‍ പ്രകാശനം ചെയ്തു.
Share this Article
Related Topics