കാടുകാക്കുന്ന പെണ്‍കരുത്ത്


ഇക്കാലമത്രയും നടത്തിയ അധിനിവേശത്തെപ്പോലെ എളുപ്പമായിരിക്കില്ല അതിരപ്പിള്ളിയില്‍. കാരണം കാലം നാളേക്കായി ഊതി കാച്ചി വെച്ച ഗീതയെന്ന ഊരുമൂപ്പത്തിയുടെ കാവലുണ്ട്. വിവാഹം പോലും വേണ്ടെന്നു വെച്ച് കാടര്‍ എന്ന ആദിവാസി ജനതയ്ക്ക് വേണ്ടി പോരാടുകയാണ് ഗീത. രണ്ടക്ഷരത്തിന് അപ്പുറത്തെ മാഞ്ഞു പോകാത്ത രേഖപ്പെടുത്തലാണ് അവര്‍. കാരണം ഗോത്രചരിത്രത്തിന്റെ പുതിയൊരു അധ്യായമാണ് ഗീതയിലൂടെ തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ ഊരു മൂപ്പത്തിയാണ് അവരിന്ന്. കൂടാതെ സമര മുഖങ്ങളിലൂടെ ആദിവാസി ജനതയുടെ ശബ്ദം അധികാര ഇടനാഴികളില്‍ പ്രതിഫലിപ്പിക്കാനും അവര്‍ക്കിന്ന് സാധിക്കുന്നുണ്ട്. ഇത് കാടിനെയും അരികുവത്കരിക്കപ്പെട്ട മനുഷ്യരെയും ജീവിതത്തോടൊപ്പം തുന്നിച്ചേര്‍ത്ത ഊരുമൂപ്പത്തി ഗീതയുടെ അതിജീവനത്തിന്റെ കഥയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section