കൃഷിയെക്കുറിച്ച് പഠിക്കാനുണ്ട് സ്‌കൂളില്‍ മിക്ക ക്ലാസുകളിലും.പക്ഷേ നെല്ല് പോലും കണ്ടിട്ടില്ലാത്ത കുട്ടികളാണ് ക്ലാസുകളില്‍.അധ്യാപകര്‍ വിട്ടില്ല.ആകെയുള്ള ഇത്തിരി മുറ്റത്തും അടുത്ത പറമ്പിലും ടെറസിലുമായി ഒരിടം പോലും പാഴാക്കാതെ അവര്‍ കൃഷി പാഠം അവര്‍ കുട്ടികളെ പഠിപ്പിച്ചു.മണ്ണില്‍ കളിച്ചും കിളച്ചും അവര്‍ നൂറുമേനി വിളയിച്ചു.പച്ചക്കറികള്‍,മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍,ഗ്രോ ബാഗ്,വിവിധ തരം വിത്തുകള്‍,തൈകള്‍...തീര്‍ന്നില്ല് തങ്ങള്‍ ചെയ്തത് മറ്റുള്ളവരിലെത്തിക്കാന്‍ കതിര്‍ എന്നപേരില്‍ കാര്‍ഷിക വിജ്ഞാന പ്രദര്‍ശന മേള തന്നെ ഇവര്‍ സംഘടിപ്പിച്ചു.കോഴിക്കോട് അച്യുതന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒരു മാതൃകയാണ്.ഓരോരുത്തര്‍ക്കും നിത്യജീവിതത്തിലേക്കുള്ള മികച്ച മാതൃക
Share this Article