വിസ്‌കി എന്താണെന്ന് അറിയണമെങ്കില്‍ ആദ്യം സ്‌കോട്‌ലന്‍ഡിനെ അറിയണം


എഴുത്ത്, ചിത്രങ്ങള്‍ - ഹരി കെ.

2 min read
Read later
Print
Share

സ്‌കോട്ലന്‍ഡിലെ ഓരോരോ പ്രദേശത്തെ ഡിസ്റ്റിലെറികള്‍ വേറിട്ട രുചിക്കും ഫ്‌ളേവറിനും പ്രശസ്തമാണ്. ഞങ്ങള്‍ വന്നിരിക്കുന്ന സ്‌കൈ റീജിയന്‍ പീറ്റ് രുചിയിലെ അവസാനവാക്കാണ്...

ത്തവണ വേനല്‍ അവസാനിക്കുന്നതിന് മുന്‍പായി ഒരു യാത്ര തരപ്പെട്ടു. ഒട്ടേറെ ദ്വീപുകള്‍ ചേര്‍ന്നുകിടക്കുന്ന സ്‌കോട്ലന്‍ഡിലെ സ്‌കൈ എന്ന ദ്വീപിലേക്ക്. സ്‌കോട്ലന്‍ഡിനെ സ്‌കോട്ലന്‍ഡാക്കി മാറ്റുന്നത് മലകളും അരുവികളും കടലും ഒക്കെ ചേര്‍ന്നുകിടക്കുന്ന ഭൂപ്രകൃതിയും സ്‌കോച്ച് വിസ്‌കിയും ആണ്. ലോക ടൂറിസം മാപ്പില്‍ മുന്നിലെത്താന്‍ സ്‌കോച്ച് വിസ്‌കിയുടെ സഹായം ചെറുതല്ലെന്നു തോന്നുന്നു. ഇവരുടെ തനതായ ഡിസ്റ്റിലെറി ടൂറുകളും ടേസ്റ്റിങ് സെഷന്‍സും ഒരുപാട് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. അവിടെ താമസിച്ച നാലുദിവസത്തിനിടയില്‍ ഞങ്ങള്‍ക്കും അവസരം കിട്ടി സ്‌കൈയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിസ്റ്റിലെറിയായ ടാലിസ്‌കാറില്‍ പോകാനും ടൂറില്‍ പങ്കെടുക്കാനും.

വിസ്‌കി ടൂര്‍ എന്നുവെച്ചാല്‍ ഡിസ്റ്റിലെറിയിലൂടെ ഒരു ഓട്ടപ്രദക്ഷിണം ആണ്. ഫിനിഷിങ് പോയിന്റില്‍വെച്ച് ഒരു ടെസ്റ്റിങ് സെഷനും. ഞങ്ങളവിടെ കണ്ട ടാലിസ്‌കാര്‍ സ്റ്റാഫെല്ലാം അവരുടെ ഉത്പന്നത്തിന്റെ, വിസ്‌കിയുടെ പാരമ്പര്യത്തില്‍ ഉള്ളില്‍തട്ടി അഭിമാനിക്കുന്നവരെപോലെ തോന്നി. ഞങ്ങളുടെ ടൂര്‍ ഗൈഡ് നാല്‍പതുവര്‍ഷത്തോളമായി അവിടെ ജോലിചെയ്യുന്ന ഒരാളാണ്. കാര്യങ്ങള്‍ ലളിതമായി പറഞ്ഞുതരാന്‍ നോക്കുന്ന ഒരാള്‍. ആമുഖം ഏകദേശം ഇങ്ങനെ. സിംഗിള്‍ മാള്‍ട്ട് വിസ്‌കി എന്നുവെച്ചാല്‍ ഒരു സിംഗിള്‍ ഡിസ്റ്റിലെറിയിലെ വിസ്‌കിയാണ്. സ്‌കോട്ലന്‍ഡിലെ ഓരോരോ പ്രദേശത്തെ ഡിസ്റ്റിലെറികള്‍ വേറിട്ട രുചിക്കും ഫ്‌ളേവറിനും പ്രശസ്തമാണ്. ഞങ്ങള്‍ വന്നിരിക്കുന്ന സ്‌കൈ റീജിയന്‍ പീറ്റ് രുചിയിലെ അവസാനവാക്കാണ്.

കടലും പുകയും ചേര്‍ന്ന ഒരു സ്വാദ്. സിംഗിള്‍ മാള്‍ട്ടില്‍തന്നെ പ്രീമിയം ആയി പരിഗണിക്കപ്പെടുന്നു ഇത്. ഈ തറവാട്ടിലെ മറ്റു പ്രധാന താവഴികളാണ് ലഫ്രോയ്ഗ്, ആഡ്ബെര്‍ഗ്, ലഗാവ്ലിന്‍ ഒക്കെ.

ടാലിസ്‌കാറില്‍ ടൂറിനിടെവെച്ചിരിക്കുന്ന ഒരു ചാര്‍ട്ടില്‍ എല്ലാ സ്‌കോച്ച് റീജിയന്‍സും രുചികളും കാണിച്ചിരിക്കുന്നു. കാര്യങ്ങള്‍ ചക്കപോലെ കുഴയ്ക്കാതെ ലളിതമായി അവതരിപ്പിക്കാനുള്ള സായിപ്പിന്റെ കഴിവിന് ഒരു സല്യൂട്ട് .
കുറെനാളായി മനസ്സിലുള്ള ഒരു ചോദ്യം. സ്‌കോച്ച് വിസ്‌കിയില്‍ പീറ്റ് ഫ്‌ളേവര്‍ എങ്ങനെ ചേരുന്നു. കേട്ട പാടെ ഗൈഡ് ചിരിച്ചു 'എത്ര കേട്ടിരിക്കുന്നു...'

അത് ഞങ്ങളുപയോഗിക്കുന്ന വെള്ളത്തിന്റെയും ഇവിടുത്തെ കാറ്റിന്റെയും പീറ്റിന്റെയും ഗുണമാണ്. ഒപ്പം ചേര്‍ത്തു, കഴിഞ്ഞ നൂറ്റമ്പതുവര്‍ഷമായി ടാലിസ്‌കാര്‍ ഉപയോഗിക്കുന്നത് ഒരേ ഉറവയിലെ വെള്ളമാണ്.

എന്താണീ പീറ്റ് വിസ്‌കി?

പീറ്റിന്റെ കഥയറിയണമെങ്കില്‍ സ്‌കോട്ലന്‍ഡിലെ പീറ്ററിനെയറിയണം. ഇവിടുത്തെ ചതുപ്പുനിലങ്ങളിലെ പായലും ചെടികളും അനേകായിരം വര്‍ഷം ജീര്‍ണിച്ചുണ്ടാകുന്ന കല്‍ക്കരിപോലുള്ള സാധനം ആണ് പീറ്റ്. ഇത് കത്തിക്കുമ്പോഴുള്ള പുകയാണ് പീറ്റ് വിസ്‌കിക്ക് ആ ഫ്‌ളേവര്‍ കൊടുക്കുന്നത്.

വാറ്റുന്നതിന്റെ പ്രോസസ് കേട്ടപ്പോള്‍ എത്ര സിമ്പിള്‍ പക്ഷേ, പവര്‍ഫുള്‍ എന്നു തോന്നിപ്പോയി.
ഇവിടുത്തെ വെള്ളവും പീറ്റും നമുക്കുണ്ടാക്കാന്‍ പറ്റില്ലല്ലോ എന്നാലോചിച്ചപ്പോള്‍ ആവേശം തണുത്തു.
അണിയറരഹസ്യങ്ങള്‍ ഒഴിവാക്കി ഗൈഡ് പറഞ്ഞുതന്നതില്‍ മനസ്സിലാക്കിയത് ഇതാണ്...

പൂര്‍ണരൂപം വായിക്കാം, യാത്ര മാസികയുടെ ഒക്ടോബര്‍ ലക്കത്തില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram