അനുഭവങ്ങള്‍ തേടിയുള്ള യാത്രകളില്‍ വേദനിക്കുന്ന മുഖങ്ങള്‍ കണ്ടെത്തുമ്പോള്‍ അതൊരു തിരിച്ചറിവായിമാറുന്നു. സാമ്രാജ്യത്വങ്ങളുടെ വെട്ടിപ്പിടിക്കലിന്റെയും അധിനിവേശങ്ങളുടെയും ഭാഗമായി ബോംബാക്രമണങ്ങളില്‍ രാജ്യം തകര്‍ന്നു. പിന്നീട് ആഭ്യന്തര പോരാട്ടങ്ങളില്‍ പരസ്പരം വെടിയുതിര്‍ത്ത് പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു.
പൊതുറോഡുകളില്ല. പ്രധാന നഗരങ്ങളില്‍പോലും പൊട്ടിപ്പൊളിഞ്ഞ, പൊടിപറക്കുന്ന പാതകള്‍, ഭക്ഷണം കിട്ടാതെ അവശരായിമാറിയ കുട്ടികള്‍. രാജ്യത്തെ ശരാശരി ആയുസ്സ് പുരുഷന്മാര്‍ക്ക് 49 വയസ്സ്. 37 വയസ്സിനുള്ളില്‍ സ്ത്രീകള്‍ മരണമടയുന്നു. മുരടിച്ച ബാല്യങ്ങള്‍. പത്തും പന്ത്രണ്ടും വയസ്സു പ്രായമുള്ള കുട്ടികള്‍ക്ക് അഞ്ചുവയസ്സിന്റെ മാത്രം വളര്‍ച്ച. സ്തനാര്‍ബുദം വന്ന് ചികിത്സ കിട്ടാതെ വലയുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍, പലതരം മാറാരോഗങ്ങളും പകര്‍ച്ചവ്യാധികളും വന്നു മരണമടയുന്നവര്‍ വേറെയും. മുപ്പതുലക്ഷം ജനങ്ങളില്‍ ഭൂരിപക്ഷവും പട്ടിണിപ്പാവങ്ങള്‍.
ആഫ്രിക്കന്‍രാജ്യമായ സൊമാലിയയില്‍നിന്ന് സ്വാതന്ത്ര്യം നേടിയ സൊമാലിലാന്‍ഡ് എന്ന രാജ്യത്തിന്റെ അവസ്ഥയാണിത്. ബ്രിട്ടീഷ്, ഇറ്റാലിയന്‍ അധിനിവേശങ്ങള്‍ക്കുശേഷം സ്വതന്ത്രമായപ്പോഴേക്കും രാജ്യത്തിനുള്ളിലെ അധികാരം പിടിച്ചടക്കാന്‍ നടന്ന ആഭ്യന്തരയുദ്ധങ്ങളില്‍ തകര്‍ന്നുതരിപ്പണമായ നിരവധി ആഫ്രിക്കന്‍രാജ്യങ്ങളിലൊന്നാണ് സൊമാലിലാന്‍ഡ്. അന്താരാഷ്ട്രസമൂഹം ഈ രാജ്യത്തെ ഇനിയും അംഗീകരിച്ചിട്ടില്ല. സൊമാലിയയില്‍നിന്ന് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡുമായി എത്യോപ്യ, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സൗഹൃദംപുലര്‍ത്തുന്നുവെന്നു മാത്രം.
ഈ രാജ്യങ്ങള്‍ അനൗദ്യോഗികസഹായങ്ങള്‍ എത്തിക്കുന്നുമുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ സൊമാലിലാന്‍ഡ് സന്ദര്‍ശിച്ചെങ്കിലും രാജ്യത്തിന് അംഗീകാരം നല്‍കിയില്ല. ഐക്യരാഷ്ട്രസഭ ഇതുവരെ ഈ രാജ്യത്തെപ്പറ്റി ഒന്നും പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇങ്ങനെ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും മറ്റു രാജ്യങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതും എന്നാല്‍ അന്താരാഷ്ട്രസമൂഹം അംഗീകരിക്കാത്തതുമായ രാജ്യങ്ങളുടെ യൂണിയനില്‍ അംഗമായുള്ള സൊമാലിലാന്‍ഡ് ഒരു തികഞ്ഞ ജനാധിപത്യരാജ്യമാണ്. കൃത്യമായി പൊതുതിരഞ്ഞെടുപ്പു നടത്തി തങ്ങളുടെ പ്രതിനിധികളെ ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്നു. പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായമാണ് സൊമാലിലാന്‍ഡില്‍. സൊമാലിയ, ജിബൂട്ടി, എത്യോപ്യ രാജ്യങ്ങളുമായാണ് അതിര്‍ത്തി പങ്കിടുന്നത്. ഹെര്‍ഗീസയാണ് തലസ്ഥാനം.
1991 മാര്‍ച്ച് 18-നാണ് സൊമാലിലാന്‍ഡ് സ്വയം സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചത്. മലനിരകളും തണുപ്പും സൊമാലിലാന്‍ഡിന്റെ പ്രത്യേകതയാണ്. ഒരു ആഫ്രിക്കന്‍രാജ്യത്തിന്റെ പ്രകൃതിയല്ല പകരം തണുത്ത പ്രഭാതങ്ങളും നേരിയ മഴ പെയ്യുന്ന സായംകാലവും സൊമാലിലാന്‍ഡിനെ ഇഷ്ട രാജ്യമാക്കുന്നുണ്ട്. എന്നാല്‍ മഞ്ഞപ്പനി, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ആശങ്കയും സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും മറ്റു ഭൗതിക പ്രതികൂല സാഹചര്യവും സൊമാലിലാന്‍ഡിനെ വിനോദസഞ്ചാരികളില്‍നിന്ന് അകറ്റിനിര്‍ത്തുന്നു.
TRAVELINFO
Somaliland
Somaliland is an autonomous region in northwestern Somalia. Somaliland has their own government, currency, flag, military and police force, except for international recognition. The area is safer than most of its neighbouring East African countries. The local government is very anxious to show its stabiltiy and, as a result, foreigners are generally treated with respect. Hargeisa is the capital city of Somaliland and is perhaps the safest city in the entire region.
Getting there: By air: There is an international airport in Hargeisa with flights to/from Dubai and major African cities.
Sights around: The capital, Hargeisa, has a provincial museum and azoo. Laas Gaal, a complex of caves and rock shelters, that contain some of the earliest known art in the Somalia and the African continent, dating back to 9,000 B.C.
Stay: Better stay at Hargeisa