സെക്‌സ് ടൂറിസം എന്നാല്‍ തായ്‌ലാന്‍ഡില്‍ അത്ര മോശം കാര്യമല്ല!


ജി. ജ്യോതിലാല്‍

3 min read
Read later
Print
Share

ഫുക്കറ്റിലെ നിശാതെരുവുകളില്‍ വൈകുന്നേരം ആറുമണിക്കു മുതല്‍ പ്രലോഭനങ്ങളുടെ നീണ്ട ചിത്രങ്ങള്‍ കണ്ടു തുടങ്ങിയതാണ്.

തായ്‌ലന്‍ഡിലെ പട്ടായയില് പോവാന്‍ കാശ് സ്വരൂപിച്ച് സ്വപ്‌നം കാണുന്ന യുവതലമുറയുടെ കഥയായിരുന്നു അമര്‍ അക്ബര്‍ അന്തോണി. പട്ടായ അവര്‍ക്ക് വിലക്കപ്പെട്ട കനി രുചിച്ചുനോക്കാനും അടിച്ച് പൊളിച്ച് ഉല്ലസിക്കാനുമുള്ള സ്ഥലമാണ്. അല്ലെങ്കിലും തായ്‌ലാന്‍ഡില്‍ പോവുകയാണെന്നു പറഞ്ഞാല്‍ തന്നെ പലരും അല്‍പം സംശയദൃഷ്ടിയോടെയാണ് നോക്കാറ്.

തായ്‌ലാന്‍ഡിലെ ഫുക്കറ്റിലെത്തിയപ്പോള്‍ മുതല്‍ കൂടെയുള്ള ഗൈഡും സംഘാടകരും തായ്‌ലാന്‍ഡ് സെക്‌സ് ടൂറിസത്തിന്റെ നാടല്ല, ഒരു പാട് സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ചരിത്രസ്മൃതികളുടെയും സാഹസിക വിനോദങ്ങളുടെയും നാടാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. എന്നാലും ഈ നാട്ടില്‍ വന്നിട്ട് എന്താണിവിടുത്തെ സെക്‌സ് ടൂറിസം എന്നറിയാതെ പോവുന്നതെങ്ങിനെ?


ഫുക്കറ്റിലെ നിശാതെരുവുകളില്‍ വൈകുന്നേരം ആറുമണിക്കു മുതല്‍ പ്രലോഭനങ്ങളുടെ നീണ്ട ചിത്രങ്ങള്‍ കണ്ടു തുടങ്ങിയതാണ്. അര്‍ധനഗ്നകളായ സുന്ദരികളും, ഭിന്നലൈംഗികതൊഴിലാളികളുമെല്ലാം ചന്തം ചാര്‍ത്തി തെരുവോരങ്ങളെ സജീവമാക്കാന്‍ തുടങ്ങിയിരുന്നു. കൈകാണിച്ച് വിളിക്കുന്നുണ്ടായിരുന്നു അവര്‍. അപകടമാണ്. കൈയിലുള്ള കാശെല്ലാം അടിച്ചുമാറ്റിക്കളയും ഗൈഡുകള്‍ പറഞ്ഞു. ശരിക്കും ഇവര്‍ വഴികാട്ടികളല്ല, വഴി തെറ്റിക്കുന്നവരാണ് എന്ന് പിന്നീട് മനസിലായി. നമ്മുടെ നാട്ടിലേ പോലെ സെക്‌സും സെക്‌സ് ടൂറിസവും ഒരു വൃത്തികെട്ട ഏര്‍പ്പാടല്ല ഇവിടെ. ലോകത്തിലെ ഏറ്റവും പ്രാചീനമായ കുലത്തൊഴില്‍ എന്നൊക്കെ ഖ്യാതിനേടിയ വേശ്യാവൃത്തിയുടെ ആധുനിക മുഖമാണ് തായ്‌ലാന്‍ഡിലെ സെക്‌സ് ടൂറിസം. എന്തായാലും ഞങ്ങള്‍ അവരുടെ ഉപദേശം സ്വീകരിച്ചു. കാഴ്ചക്കാരായി ആ തെരുവിലൂടെ നടന്നു.

രാത്രി ഞങ്ങള്‍ക്കുള്ളതായിരുന്നു. ഹോട്ടലില്‍ നിന്നിറങ്ങി തെരുവുകളിലൂടെ വീണ്ടും നടന്നു. മസാജ് പാര്‍ലറുകള്‍ എങ്ങും. തായ്മസാജിന് ക്ഷണിക്കുന്നത് സുന്ദരിമാരാണ്. ഒരു തായ്മസാജിന് 300 ബാത്ത്. നമ്മുടെ 600 രൂപ. ഞങ്ങള്‍ നാലുപേര്‍ വിലപേശി ചാര്‍ജല്‍പ്പം കുറച്ചെടുത്തു. തായ്മസാജ് എന്താണെന്നറിഞ്ഞു. നമ്മുടെ കളരി ഉഴിച്ചിലിനേക്കാള്‍ അല്‍പം കടുപ്പമേറിയതാണ് തായ് മസാജ്. കയ്യും കാലുമെല്ലാം ഒടിച്ചുമടക്കി അമര്‍ത്തിയെടുക്കുന്ന ചില പ്രയോഗങ്ങളൊക്കെയുണ്ടാവും. സ്ത്രീകളാണ് അത് ചെയ്യുന്നത് എന്ന സ്വകാര്യ സുഖം വേറെയും.

ഫൂക്കറ്റിനോട് വിടപറഞ്ഞ് അവസാന ദിവസം ബാങ്കോക്കിലെത്തി. അവിടെയുള്ള ദിവസം ഞങ്ങള്‍ക്ക് സ്വതന്ത്രരായി കറങ്ങാനുള്ളതായിരുന്നു. രാത്രി ഭക്ഷണം കഴിക്കാനായി സിയാം സെന്ററില്‍ പോയി തിരിച്ചുവരുമ്പോള്‍ ടുക് ടുക് ഡ്രൈവര്‍മാര്‍ കയ്യിലൊരു ബ്രോഷറുമായി പിന്നാലെ കൂടുന്നുണ്ടായിരുന്നു. ബ്രോഷറില്‍ നിറയെ സുന്ദരികളുടെ ചിത്രമാണ്. ബോഡി ടു ബോഡി മസാജ്. എന്തുവേണം സാര്‍. അവര്‍ പിന്നാലെ കൂടി. തത്കാലം ഒന്നും വേണ്ട അവരെ പറഞ്ഞുവിട്ടു.

പിറ്റേ ദിവസം ഷോപ്പിങ് കഴിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യത്തിന് ഞാനും സുഹൃത്ത് ദിനേശും നമുക്് ബോഡി ടു ബോഡി മസാജ് സെന്റര്‍ ഒന്നു കാണുകയെങ്കിലും ചെയ്യണ്ടേ എന്ന ചോദ്യത്തിലുടക്കി നിന്നു. അങ്ങിനെ സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നെങ്കിലും മറ്റാരും താത്പര്യം കാണിച്ചില്ല. അങ്ങിനെ ഞങ്ങളൊരു ടുക് ടുക് ഡ്രൈവറെ തന്നെ പിടിച്ചു. മിക്ക ടുക് ടുക്കുകളും ബോഡിമസാജ് സെന്ററുകളഉടെ ഏജന്റുമാരാണ്. കൊണ്ടുപോയി കൊണ്ടുവരുന്നതിന് ഇന്ത്യന്‍മണി 200 രൂപ.

അങ്ങനെ ടുക് ടുക് ബാംങ്കോങ് വീഥികളിലൂടെ പറന്നു. ഉള്ളിലൊരു ഭയമുണ്ടായിരുന്നു. മുംബൈ, കല്‍ക്കത്ത ചുവന്ന തെരുവുകളെ കുറിച്ചുള്ള ഭീതിജനകമായ ചിതമാണ് വേശ്യാലയങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ തെളിയുന്നത്.

ടുക് ടുക്കുകാരന്‍ ഏതൊക്കെയൊ ഊടുവഴികളിലൂടെ സഞ്ചരിച്ച് ഒടുക്കം ഒരു ഷോപ്പിങ് കോംപ്‌ളക്‌സുപോലൊരിടത്ത് എത്തിച്ചു. തിളങ്ങുന്ന ബഹുവര്‍ണ പ്രകാശത്തില്‍ ബോഡിമസാജ് എന്നെഴുതി വെച്ചിട്ടുണ്ട്. വണ്ടിയില്‍ നിന്നിറങ്ങുമ്പോഴേക്കും സ്വീകരിക്കാന്‍ ആളെത്തുന്നുണ്ട്. ചങ്കിടിപ്പ് കൂടുന്നുണ്ടോ? അവര്‍ക്ക് തട്ടിപ്പറിക്കാന്‍ കയ്യിലധികം കാശില്ലെന്നതാണ് ഏക ധൈര്യം.


കണ്ണാടി വാതില്‍ തുറന്നു. പുള്ളിക്കുപ്പായമിട്ട, അര്‍ധഗുണ്ടയെപോലൊരാള്‍ സ്വീകരിക്കാന്‍ വന്നു. വിശാലമായ സോഫയിലിരുന്നു മുന്നിലേക്ക് നോക്കിയപ്പോള്‍ മറ്റൊരുലോകം. ലിപ്സ്റ്റിക്ക് തേച്ച് തിളങ്ങുന്ന വേഷമിട്ട് സുന്ദരികള്‍ ഗ്യാലറിയില്‍ നിരന്നിരിക്കുന്നു. നോട്ടമെറിഞ്ഞ് ചിലര്‍ മാടി വിളിക്കാന്‍ തുടങ്ങി. ജീവിക്കാന്‍ വേണ്ടി ഇവര്‍ തിരഞ്ഞെടുത്ത തൊഴില്‍. നിര്‍ബന്ധിക്കപ്പെട്ടോ, ചതിയില്‍ വീഴ്ത്തിയോ വന്നുപെട്ടവരാണോ ഇവര്‍. അതറിയാന്‍ മാര്‍ഗമൊന്നുമില്ല. രക്ഷപ്പെടുത്താന്‍ നമ്മളെകൊണ്ട് ആവുകയുമില്ല. ഇഷ്ടപ്രകാരം ഈ തൊഴില്‍ തിരഞ്ഞെടുത്തതുപോലെയുണ്ട് അവരുടെ മുഖം കാണുമ്പോള്‍. ഇതില്‍ ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. 2000 ബാത്ത്. ബോഡി ടു ബോഡി മസാജ്. നിങ്ങളെ കുളിപ്പിക്കും, മസാജ് ചെയ്യും. പിന്നെ...

തായ് മസാജില്ലേ ഇവിടെ. ഞങ്ങള്‍ ചോദിച്ചു. ഇല്ല, ഇവിടെ ബോഡി ടു ബോഡി മസാജ് മാത്രമേയുള്ളൂ. സോറി. ഞങ്ങള്‍ തായ് മസാജാണ് ഉദ്ദേശിച്ചത്. എണീറ്റ് പോടാ എന്നു ചീത്ത പറഞ്ഞോടിക്കുമെന്നാണ് വിചാരിച്ചത്. തികച്ചും മാന്യമായി. തായ്മസാജിനാണെങ്കില്‍ ഇന്ന സ്ഥലത്ത് പോയാല്‍ മതിയെന്ന് പറഞ്ഞവര്‍ ഞങ്ങളെ യാത്രയാക്കി. എന്തായാലും സമാധാനമായി. തായ്‌ലാന്‍ഡിലെ സെക്‌സ് ടൂറിസം എന്താണെന്ന് നേരിട്ടറിയാതെ വന്നിരുന്നെങ്കില്‍...

നാട്ടിലെത്തി ഇത്തരം യാത്രകള്‍ക്ക് എന്നും ഉത്സാഹം കാണിക്കുന്നൊരു സുഹൃത്തിനോട് ഈ വിശേഷം പങ്കുവെച്ചപ്പോള്‍ അവന്‍ പറഞ്ഞു. ഇതൊക്കെ എന്ത് ബാലിദ്വീപില്‍ പോയപ്പോ അവിടെ കാമസൂത്രയിലെ സെക്‌സ് പൊസിഷനുകള്‍ പഠിപ്പിക്കുന്നയിടം തന്നെയുണ്ട്. സര്‍ക്കസ് അറിയാമെങ്കിലേ പലതും ചെയ്യാന്‍ പറ്റൂ എന്നു മാത്രം. നമ്മുടെ ക്ഷേത്ര ചുവരുകളിലെ അനശ്വര രതിശില്‍പങ്ങള്‍ പോലെ സെക്‌സിനെ കലാപരമായി കാണുന്നവര്‍. അതിന്റെ കച്ചവടസാധ്യത കണ്ടെത്തിയവര്‍. ശരിയോ തെറ്റോ. അത് അവനവന്റെ മനസാക്ഷി പോലെ...

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram