തൈപൂയത്തിന് തമിഴ്‌നാട്ടിലും വലിയ ആഘോഷം നടക്കുന്ന മലേഷ്യയിലെ മുരുകന്‍ കോവില്‍


By R L Harilal

3 min read
Read later
Print
Share

പത്തുലക്ഷത്തോളം പേരാണ് മലേഷ്യയിലെ ഈ ക്ഷേത്രത്തില്‍ തൈപൂയം കൊണ്ടാടുന്നത്. തമിഴ്‌നാട്ടില്‍ ഒരു കോവിലില്‍പോലും ഇത്രയും പേര്‍ തൈപ്പൂയത്തില്‍ പങ്കെടുക്കുന്നില്ല. തൈപൂയം മലേഷ്യയില്‍ പൊതുഅവധിയുമാണ്‌.

ബാത്തു മലൈ ആണ്ടവന്റെ വിശേഷങ്ങള്‍

മലയക്കാരും ചീനന്‍മാരും കഴിഞ്ഞാല്‍ മലേഷ്യയിലെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യന്‍ വംശജരാണ്. ഭൂരിപക്ഷവും തമിഴ് ജനത. ചോളകാലഘട്ടത്തില്‍ തന്നെ ഇന്ത്യന്‍ സംസ്‌കാരം മലേഷ്യയില്‍ ആഴത്തില്‍ വേരൂന്നിയിരുന്നുവെങ്കിലും, ഇന്നു കാണുന്നവര്‍ കൊളോണിയല്‍ കാലത്ത് റബ്ബര്‍തോട്ടങ്ങളിലും തുത്തനാക ഖനികളിലും പണിയെടുക്കാന്‍ വന്നവരുടെ പിന്‍മുറക്കാരാണ്. അപരിചിതമായ ദേശത്തേക്കുള്ള അനിശ്ചിതത്വം നിറഞ്ഞ യാത്രയില്‍ കൂട്ടിന് അവര്‍ മുരുകനേയും മാരിയമ്മനേയും കൊണ്ടു പോന്നു.

ബാത്തു മലൈ മുരുകന്‍ മലേഷ്യയിലെ ഇന്ത്യന്‍ വംശജരുടെ പ്രധാന ആരാധന മൂര്‍ത്തിയാണ്. ഒപ്പം പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണവും. ക്വലാ ലംപൂരിനു വടക്കു ഭാഗത്തുള്ള ബാത്തു മലയുടെ മുകളില്‍ പ്രകൃതിദത്തമായ ഗുഹാന്തര്‍ഭാഗത്താണ് മുരുകന്റെ കോവില്‍. താഴെ കവാടത്തിനരികെയുള്ള വേല്‍ മുരുകന്റെ കൂറ്റന്‍ പ്രതിമയാണ് കോവിലിന്റെ മുഖമുദ്ര. ലോകത്തെ ഏറ്റവും വലിയ മുരുക പ്രതിമ. കറുത്തും വെളുത്തും നിറംപകര്‍ന്ന്, പച്ചപ്പുകള്‍ അണിഞ്ഞു നില്‍ക്കുന്ന ഭീമമായ ബാത്തു മലയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവര്‍ണ്ണമായി നില്‍ക്കുന്ന പ്രതിമ ഒരു സുന്ദര ദൃശ്യമാണ്. ദൂരേ നിന്നുതന്നെ 130 അടിയില്‍ ഉടര്‍ന്നു നില്‍ക്കുന്ന മുരുകനെ കാണാം. മൂന്നു വര്‍ഷം കൊണ്ടാണ് ശില്‍പ്പത്തിന്റെ പണി പൂര്‍ത്തിയായത്. 2006ല്‍.

272 പടികള്‍ കയറിയാല്‍ മലയുടെ മുകളിലുള്ള ഗുഹയിലെത്താം. വൃത്തിയായി പാകിയ പടവുകള്‍ പക്ഷെ കുത്തനെയുള്ളതാണ്. പടവുകളില്‍ നിറയെ കുരങ്ങന്‍മാര്‍. സദാ വെള്ളമൂറി നില്‍ക്കുന്ന ചുണ്ണാമ്പു കല്ലില്‍ കാലം തീര്‍ത്ത വിശാലമായ ഗുഹാമുഖം. ഗുഹാമുഖം കഴിഞ്ഞാല്‍ അതിവിശാലമായ കല്‍ത്തളത്തിലേക്കിറണം. ഈ തളത്തിന്റെ വശങ്ങളില്‍ പഴനിയാണ്ടവനേയും ഗണപതിയേയും മറ്റു മൂര്‍ത്തികളേയും കാണാം.

മുകളിലേക്കു നോക്കിയാല്‍ തേഞ്ഞു തീരുന്ന വെളുത്ത ചുണ്ണാമ്പു പാറയില്‍ നിന്നും തൂങ്ങി നില്‍ക്കുന്ന കല്‍രൂപങ്ങള്‍. വീണ്ടും കയറിയാലുള്ള പരന്ന കല്‍ത്തട്ടിലാണു കോവില്‍. ഇവിടെ മുകള്‍ ഭാഗം ശൂന്യമാണ്, പാറകളില്‍ നിന്നും കിനിയുന്ന വെള്ളത്തോടിടകലര്‍ന്ന്് താഴേക്കു പതിക്കുന്ന സൂര്യ കിരണങ്ങള്‍. ബാത്തു മുരുകന്റെ കോവില്‍ ചെറുതാണ്.

ആര്‍ഭാടരഹിതവും. തമിഴ് വഴിയോര ഗ്രാമങ്ങളില്‍ ഇടക്കു കാണുന്ന കോവിലുകള്‍പോലെ ഒന്ന്. ചെറിയൊരു മണ്ഡപവും ഗര്‍ഭഗൃഹവും. മൂര്‍ത്തിയെ ബാക്ക് ഗ്രൗണ്ടാക്കി പോസുചെയ്യുന്ന ബനിയനും ഷോര്‍ട്ട്‌സുമിട്ട യുവതികള്‍. അതിനിടയില്‍ ശ്ലോകം ചൊല്ലി, ഭക്തര്‍ക്കു പ്രസാദം നല്‍കുന്ന പൂജാരി. അമ്പലത്തില്‍ കയറമണമെങ്കില്‍ ചിട്ടകളൊന്നും വേണ്ട എന്നു ചുരുക്കം. ടൂറിസ്റ്റ് കേന്ദ്രം കൂടിയായതു കൊണ്ടാവാം, നിയന്ത്രണങ്ങള്‍ ഒന്നുമില്ല. ദിവസവും മൂവായിരത്തിലധികം പേര്‍ ബാത്തു ഗുഹ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്. മഹാമാരിയമ്മന്‍ ദേവസ്ഥാനമാണ് ക്ഷേത്ര നടത്തിപ്പുകള്‍ കൈകാര്യം ചെയ്യുന്നത്.

1890-ല്‍ തമ്പുസാമി പിള്ളൈ എന്ന ധനാഢ്യനായ തമിഴ് വംശജനാണ് മൂര്‍ത്തിയെ ഈ ഗുഹയില്‍ പ്രതിഷ്ഠിച്ചത്. 1892 ല്‍ തൈപ്പൂയ ആഘോഷവും തുടങ്ങി. ഇന്ന് മൂന്നു ദിവസം നീളുന്ന തൈപ്പൂയ ഉത്സവത്തിന് പത്തു ലക്ഷത്തോളം പേരാണ് ഇവിടെ ഒത്തു കൂടുന്നത്. തമിഴ്‌നാട്ടില്‍ ഒരു കോവിലില്‍പോലും ഇത്രയും പേര്‍ തൈപ്പൂയത്തില്‍ പങ്കെടുക്കുന്നില്ല എന്നാണ് കണക്ക്.

അന്ന് ക്വലാ ലംപൂരിലെ മഹാമാരിയമ്മന്‍ കോവിലില്‍ നിന്നും ആയിരങ്ങള്‍ കാവടിയെടുത്തും, കവിളും നാവും തുളച്ചും, സ്ത്രീകള്‍ പാല്‍ക്കുടം തലയിലേറ്റിയും ബാത്തുവിലെത്തി 'സുഗൈ ബാതു' നദിയില്‍ കുളിച്ച് മലയേറും. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും വാന്‍കൂവറില്‍ നിന്നും തമിഴ് വംശജര്‍ ആ സമയം ഇവിടെയെത്തും. തൈപൂയം മലേഷ്യയില്‍ പൊതുഅവധിയാണ്.

പൊറ്റക്കാടിന്റെ 'മലയന്‍ നാടുകളില്‍' എന്ന കൃതിയില്‍ ബാത്തു ഗുഹയെപ്പറ്റി പറയുന്നത് കൊള്ളക്കാരുടെ താവളം എന്ന നിലയിലാണ്. ബാത്തു മുരുകനെപറ്റിയുള്ള പരാമര്‍ശമൊന്നും എസ്.കെയുടെ വിവരണത്തിലില്ല. ഗുഹയുടെ ഓരത്തു താഴെ പിരിഞ്ഞു പോകുന്ന രണ്ട് അന്ധകാര വഴികളുണ്ട്. അതാണ് ഡാര്‍ക്ക് കേവ്‌സ്. അപൂര്‍വങ്ങളായ ഗുഹാചിലന്തികളും, തേളുകളും, വവ്വാലുകളും മറ്റ് ഇരുള്‍ ജീവികളും വസിക്കുന്ന ഇവിടേക്ക് മലേഷ്യന്‍ നാച്ച്വര്‍ സൊസൈറ്റി അഡ്വന്‍ച്വര്‍ ട്രിപ്പുകള്‍ നടത്തുന്നുണ്ട്.

റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവും ഇവിടെയുണ്ട്. ബാത്തു ഗുഹയുടെ സമീപത്തുള്ള രണ്ടു വെവ്വേറെ ഗുഹകളില്‍ തിരുവള്ളുവര്‍ കൃതികള്‍ കൊത്തിവെച്ച വള്ളുവര്‍ കൊട്ടം, ശില്‍പ്പങ്ങളും ചിത്രങ്ങളും നിറഞ്ഞ ആര്‍ട്ട് ഗ്യാലറി എന്നീ കാഴ്ച്ചകള്‍ കാണാം. കുന്നിന്റെ ഇടത്തേയറ്റത്ത് പുതുതായി പണി തീര്‍ത്ത വിശാലമായ ബാലാജി ക്ഷേത്രത്തിനപ്പുറത്ത് കൈകൂപ്പിനില്‍ക്കുന്ന ഹനുമാന്റെ കൂറ്റനൊരു പ്രതിമ കാണാം. അതിനടിയിലാണ് രാമകഥകള്‍ ആലേഖനം ചെയ്ത രാമായണ ഗുഹ. തൊട്ടടുത്തുതന്നെ ബാത്തു റെയില്‍വെസ്റ്റേഷന്‍.

Travel Info:

Batu Caves

Country: Malaysia. State: Selangor. Located in a limestone outcrop, batu Caves is a unique and fascinating cave temple. Batu caves consists of three big caves, with the main cave housing ornate Hindu shrines. this destination draws a huge international crowd during Thaipusam, an annual festival which pays homage to Lord muruga. The 140 feet statue of Lord Muruga, visible from miles away is the main attraction.


How to reach

Batu Caves is 13 km from Kuala Lumpur City. The easiest way to reach Batu Caves is by Komuter train from KL Sentral (central) station. The Batu station is adjacent to the cave temple. It costs RM 2 (Rs.30) for one way journey. You can also take a taxi, which would cost 20-25 RM from KL Sentral (insist for meter ride). You can also reach Batu Caves by bus 11/11d Buses from Bangkok Bank Terminus (Near to Puduraya Terminus) or Bus U6 from Titiwan-gsa.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram