ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ലഡാക്ക്. അവിടേക്കുളള യാത്ര അത്ര എളുപ്പമല്ല. ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകള്‍ക്കു പുറമെ സഞ്ചാര അനുമതി ലഭിക്കുന്നതിലുളള തടസ്സങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമൊക്കെ ലഡാക്ക് യാത്ര ദുസ്സഹമാക്കുന്നു.
സൈനിക തന്ത്രപ്രധാന മേഖലയായതിനാല്‍ അവിടേക്കുളള സഞ്ചാര അനുമതി ലഭിക്കുന്നതില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം ഇല്ലാതാക്കി ലഡാക്ക് കാണാനുളള സൗകര്യം കൂട്ടുന്നതിനായി കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ശ്രമം തുടങ്ങി. പ്രത്യേകിച്ച് വിദേശസഞ്ചാരികള്‍ക്ക് ലഡാക്ക് സന്ദര്‍ശിക്കാനാവശ്യമായ പ്രൊട്ടക്ടഡ് ഏരിയ പെര്‍മിറ്റ് ലഭിക്കുന്നതിനുളള ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചു. ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ ലഡാക്കിലേക്കുളള യാത്രാ സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാനുളള നടപടികളും തുടങ്ങിക്കഴിഞ്ഞു.
(യാത്രാ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)