തീവണ്ടിയിലിരുന്ന് മഴ കാണാം


2 min read
Read later
Print
Share

കൊങ്കണ്‍പാതയിലൂടെയുള്ള മഴക്കാലയാത്ര രസകരമാണ്. മടക്കയാത്രയില്‍ ഗോവയിലോ മൂകാംബികയിലോ പോകുകയുമാകാം

ഏകാന്തമായ യാത്രകള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകള്‍ക്കും ഒരുപോലെ പറ്റിയതാണ് തീവണ്ടികള്‍. മഴക്കാലത്ത് ഇഷ്ടമുള്ളതൊന്ന് തിരഞ്ഞെടുക്കൂ. എന്നിട്ട് നേരെ മംഗലാപുരത്തുനിന്ന് കൊങ്കണ്‍ പാതയിലൂടെയോടുന്ന വണ്ടിയില്‍ കയറിയിരുന്നോളൂ. ചിലപ്പോള്‍ ജനല്‍ക്കമ്പികളിലൂടെ ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍, അല്ലെങ്കില്‍ മുഖം നനപ്പിക്കുന്ന ചാറ്റല്‍മഴയും കാറ്റും, മറ്റു ചിലപ്പോള്‍ എല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുമെന്ന് ഒരുങ്ങിപ്പുറപ്പെട്ടതുപോലുള്ള മഴയുടെ താണ്ഡവം... എല്ലാം കൊങ്കണിലൂടെയുള്ള മഴയാത്രയെ വേറിട്ടതാക്കും.

മംഗലാപുരത്തുനിന്ന് റോഹവരെ 740 കിലോമീറ്ററുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. 91 തുരങ്കങ്ങളും ചെറുതും വലുതുമായ 1858 പാലങ്ങളും കൊങ്കണ്‍ പാതയിലുണ്ട്. 6.5 കിലോമീറ്റര്‍ നീളമുള്ള കര്‍ബുദ് തുരങ്കമാണ് ഏറ്റവും നീളം കൂടിയത്. മഴ പെയ്യുമ്പോള്‍ ഇരുട്ടിലൂടെ അപ്പുറത്തെ വെളിച്ചത്തിലേക്കെത്തുംവരെയുള്ള യാത്രയ്ക്കൊരു കാത്തിരിപ്പിന്റെ രസമുണ്ട്. യാത്രയ്ക്ക് തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഈ പാതയിലെ ഏറ്റവും വേഗംകൂടിയ വണ്ടിയാണിത്.

തിരിച്ചുവരുമ്പോള്‍ യാത്രയൊന്ന് വ്യത്യസ്തമാക്കാം. വേണമെങ്കില്‍ ഗോവയിലെ ബീച്ചുകളില്‍ മഴ കൊണ്ടൊന്ന് ചുറ്റിയടിക്കാം. പൊതുവെ തിരക്കുകുറവായിരിക്കും. മൂകാംബിക ക്ഷേത്രത്തിലൊന്ന് തൊഴുതുവരികയുമാകാം. അവിടെയും അപ്പോള്‍ തിരക്കുണ്ടാകില്ല. താമസസൗകര്യം കുറഞ്ഞനിരക്കില്‍ ലഭിക്കും. മഴയത്ത് കുടജാദ്രിയിലേക്കും പോകാം. ചാറ്റല്‍മഴയാണെങ്കില്‍ മല കയറാനും ഇറങ്ങാനും നല്ല രസമായിരിക്കും. ഒന്ന് ശ്രദ്ധിക്കണമെന്ന് മാത്രം.

കൊങ്കണ്‍പാതയ്ക്കു സമീപത്ത് ധാരാളം വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്. ഗോകര്‍ണം, ഉഡുപ്പി, മുരുഡേശ്വരം പോലുള്ള ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താം. വിവിധ സ്റ്റേഷനുകളില്‍ ഇറങ്ങി ജോഗ്, അംബോളി പോലുള്ള വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ പോകാം. റായ്ഗഡ്, രത്‌നദുര്‍ഗ്, വിജയദുര്‍ഗ് പോലുള്ള കോട്ടകള്‍ കാണാം. അല്‍ഫോണ്‍സ മാങ്ങ പോലെ ചില ഭക്ഷണവിഭവങ്ങള്‍ ഇവിടെ കിട്ടുകയും ചെയ്യും. അങ്ങനെയങ്ങനെ രണ്ടുമൂന്നു ദിവസം മഴയത്തൊരു തീവണ്ടി യാത്രയാകട്ടെ ഇത്തവണ.

Stay
Retiring Rooms are available at major railway stations. It is very cheap. Better to book the room early.

Sights Around

 Kunkeshwar temple and beach  Bhogave beach
 Tarkarli beach
 Dhutpapeshwar Temple  Rajapur Ganga
 Marleshwar Temple and Waterfall  Ganpatipule temple and beach  Malvan Jay Ganesh temple
 Vijaydurg fort  Sindhudurg fort  Bhagavati fort (Ratnadurg fort)
 Raigad fort  Janjira fort Elephanta caves, Nawab palace  Amboli waterfall.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram