സഞ്ചാരികളെ പിടിച്ചുവയ്ക്കുന്ന എന്തോ ഒന്ന് ഈ ദേവാലയത്തില്‍ ഉണ്ടെന്ന് ഉറപ്പാണ്


വിപിന്‍ ചാലിമന

2 min read
Read later
Print
Share

വര്‍ഷത്തിലൊരിക്കല്‍ ആചാരപരമായ കാര്യങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വേണ്ടി സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ കല്ലറ വിശ്വാസികള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കാറുണ്ടായിരുന്നു. ചടങ്ങ് കാണാനും പ്രാര്‍ത്ഥിക്കാനും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശങ്ങളില്‍ നിന്ന് പോലും ധാരാളം വിശ്വാസികള്‍ എത്താറുണ്ടായിരുന്നു.

രിത്രത്തിൽ ഇടംപിടിച്ച ദേവാലയങ്ങളുടെ പേരില്‍ പ്രശസ്തമാണ് ഗോവ. പഴയ ഗോവ അക്ഷരാര്‍ത്ഥത്തില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ നഗരമാണ്. ഗോവന്‍ ചരിത്രം ചികയുന്ന ഒരു സഞ്ചാരിയുടെ യാത്ര അനേക വര്‍ഷങ്ങള്‍ പഴക്കമുള്ള ഇത്തരം നിര്‍മിതികള്‍ക്ക് മുന്നിലായിരിക്കും പലപ്പോഴും എത്തിനില്‍ക്കുക.

ഗോവന്‍ ചരിത്രവും സംസ്‌ക്കാരവും കണ്ട് മനസ്സിലാക്കാനെത്തുന്ന ഓരോരുത്തര്‍ക്കും അവരുടെ യാത്രയില്‍ നിന്ന് ഇത്തരം നിര്‍മിതികള്‍ ഒരിക്കലും മാറ്റിനിര്‍ത്താനാവില്ല. ഇവയില്‍ പ്രധാനപ്പെട്ടവയെല്ലാം പോര്‍ച്ചുഗീസ് കൊളോണിയല്‍ കാലഘട്ടങ്ങളിലെ നിര്‍മിതികളാണ്. ഗോവന്‍ ജനതയുടെ സിംഹഭാഗവും ക്രൈസ്തവരാണെന്നത് വര്‍ത്തമാനകാലത്തും ഇവയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നു.

ഗോവന്‍ തലസ്ഥാനം പനാജിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ബസിലിക്ക ഓഫ് ബോം ജീസസ് (Old Church) ഗോവന്‍ പള്ളികളില്‍ പ്രധാനപ്പെട്ടതാണ്. മണ്ടോവി നദിക്ക് ഓരം ചേര്‍ന്ന് നീണ്ടുകിടക്കുന്ന ഓള്‍ഡ് ഗോവ കാണാനെത്തുന്ന ഒരു സഞ്ചാരി പോലും ഈ ദേവാലയം സന്ദര്‍ശിക്കാതെ മടങ്ങാറില്ല.

ഭാരതത്തില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളില്‍ ഭൂരിഭാഗവും ഗോവയിലാണുള്ളത്. ഇതിലുള്‍പ്പെട്ട ഈ ദേവാലയം ലോക പൈതൃക സുവ്യക്ത മാതൃകയാണ്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഉണ്ണിയേശുവിന്റെ ഭദ്രാസന പള്ളിയാണിത്. സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ കല്ലറ ഇവിടെ സൂക്ഷിച്ച് വരുന്നതിനാല്‍ അതിന്റെ പേരിലും ബസിലിക്ക സന്ദര്‍ശക ശ്രദ്ധ പിടിച്ചുപറ്റുന്നു.

രോഗശാന്തി നല്‍കുന്ന ഒരത്ഭുത ശക്തി ഇവിടെയുണ്ടെന്നാണ് വിശ്വാസികള്‍ ഇന്നും വിശ്വസിച്ച് പോരുന്നത്. വിശ്വാസികളുടെ ഇടയില്‍ ഇതുതന്നെയാണ് ഈ ദേവാലയത്തിന്റെ പ്രാധാന്യവും.

പത്തു വര്‍ഷത്തിലൊരിക്കല്‍ ആചാരപരമായ കാര്യങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വേണ്ടി സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ കല്ലറ വിശ്വാസികള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കാറുണ്ടായിരുന്നു. ചടങ്ങ് കാണാനും പ്രാര്‍ത്ഥിക്കാനും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശങ്ങളില്‍ നിന്ന് പോലും ധാരാളം വിശ്വാസികള്‍ എത്താറുണ്ടായിരുന്നു.

യുനെസ്‌ക്കോയുടെ ലോക പൈതൃക നിര്‍മിതികളുടെ ഗണത്തില്‍ പെടുത്തിയ ബസിലിക്ക ഇന്ന് ഗോവയുടെ ടൂറിസം ഭൂപടത്തിലെ പ്രധാന ആകര്‍ഷണമാണ്. പള്ളിയുടെ അകത്തളങ്ങളെ ശ്രദ്ധേയമാക്കുന്ന കൊത്തുപണികളും നിര്‍മാണ ശൈലിയും സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ കല്ലറയും കണ്ടുമടങ്ങുന്ന സന്ദര്‍ശകര്‍ക്ക് കാണാനായി ഒരു ഫോട്ടോഗ്യാലറി കൂടി പള്ളിയുടെ മുകളിലത്തെ നിലയില്‍ ഒരുക്കിയിട്ടുണ്ട്.

പള്ളിയുടെ കാഴ്ചകളില്‍ നിന്ന് പുറത്തിറങ്ങിയ സഞ്ചാരികള്‍ക്ക് തന്റേതായ സാമാന്യ ലോകകാഴ്ചകളിലേക്ക് മടങ്ങിയെത്താന്‍ അല്‍പ സമയം വേണ്ടിവരുമെന്നത് തീര്‍ച്ച.

ബസിലിക്കയിലെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Content Highlights: Basilica of Bom Jesus, Goa Travel, Goa Tourism, Spiritual Travel

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram