അഗസ്ത്യാർകൂടത്തിലെ സ്ത്രീവിലക്ക് മാറുന്നു: ഇത്തവണമുതൽ സന്ദർശനത്തിന് അനുമതി


1 min read
Read later
Print
Share

വനത്തിനുള്ളിലൂടെ മൂന്ന് ദിവസംവരെ യാത്ര ചെയ്യണം അഗസ്ത്യാർകൂടത്തിലെത്താൻ. പാത ദുർഘടമായതിനാൽ നല്ല ശാരീരികശേഷിയുള്ളവർ മാത്രമേ പങ്കെടുക്കാവൂ എന്നും വനംവകുപ്പ് നിർദേശിക്കുന്നു. 14 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനമില്ല.

തിരുവനന്തപുരം: അഗസ്ത്യാർകൂട സന്ദർശനം ജനുവരി 14 മുതൽ തുടങ്ങും. ഹൈക്കോടതി വിധിയനുസരിച്ച്‌ ഇത്തവണ സ്ത്രീകളെയും അഗസ്ത്യാർകൂടത്തിൽ പോകാൻ അനുവദിക്കും. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ട്രക്കിങ്ങിനുള്ള പാസിന് അഞ്ചാം തീയതി മുതൽ ബുക്ക് ചെയ്യാം.

നെയ്യാർ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാർകൂടം സന്ദർശിക്കാൻ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരേ സ്ത്രീ കൂട്ടായ്മകളുടെ സമരങ്ങൾ നടന്നിരുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷി (കോഴിക്കോട്), വിമെൻ ഇന്റഗ്രേഷൻ ആൻഡ് ഗ്രോത്ത് ത്രൂ സ്‌പോർട്‌സ് (മലപ്പുറം), പെണ്ണൊരുമ (കണ്ണൂർ) എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയത്.

എന്നാൽ ട്രക്കിങ് നടത്തുന്നവർക്ക് അവിടെ പൂജയ്‌ക്കോ ആരാധനയ്‌ക്കോ അനുവാദമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സന്ദർശകർ പൂജാദ്രവ്യങ്ങൾ കരുതരുതെന്ന് വനംവകുപ്പ് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

സന്ദർശകരോട് വിവേചനം പാടില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അതിനാലാണ് സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ചതെന്ന് തിരുവനന്തപുരം ജില്ലാ വൈൽഡ് ലൈഫ് വാർഡൻ ഷാജികുമാർ പറഞ്ഞു.

വനത്തിനുള്ളിലൂടെ മൂന്ന് ദിവസംവരെ യാത്ര ചെയ്യണം അഗസ്ത്യാർകൂടത്തിലെത്താൻ. പാത ദുർഘടമായതിനാൽ നല്ല ശാരീരികശേഷിയുള്ളവർ മാത്രമേ പങ്കെടുക്കാവൂ എന്നും വനംവകുപ്പ് നിർദേശിക്കുന്നു. 14 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനമില്ല.

ജനുവരി 14 മുതൽ മാർച്ച് ഒന്നുവരെയാണ് അഗസ്ത്യാർകൂട സന്ദർശനം. അഞ്ചാംതീയതിമുതൽ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി ബുക്ക്‌ ചെയ്യാം. ഒരുദിവസം നൂറുപേർക്ക് മാത്രമേ പ്രവേശനം നൽകൂ. ഒരാൾക്ക് ആയിരം രൂപയാണ് ഫീസ്. ഒരാൾക്ക് പരമാവധി പത്തുപേർക്കുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്യാം. വിശദവിവരങ്ങൾക്ക് 0471-2360762.

content highlights: No woman ban, Agasthyakoodam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

സഞ്ചാരികള്‍ക്ക് ഇനി സ്വന്തം വാഹനവുമായി പാലക്കയം മലമുകള്‍വരെ ചെല്ലാം

Mar 4, 2019


mathrubhumi

2 min

കേരള - തിരുപ്പതി ബാലാജി ദര്‍ശന്‍; ബുക്കിങ് ആരംഭിച്ചു

May 29, 2016