പുതുവത്സരാഘോഷം: കോവളത്ത് ദീപാലങ്കാരം, വെടിക്കെട്ട്


2 min read
Read later
Print
Share

31-ന് വൈകിട്ട് അഞ്ചോടെ കോവളം ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് തുടങ്ങുന്ന ഘോഷയാത്ര കോവളം ബീച്ചില്‍ അവസാനിക്കും. രാത്രി 11.55 ന് വര്‍ണാഭമായ വെടിക്കെട്ടുമുണ്ടാകും.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കോവളത്ത് ഘോഷയാത്രയും വെടിക്കെട്ടും വൈദ്യുത ദീപാലങ്കാരവും. ഹോട്ടലുകള്‍, പൗരസമിതികള്‍ എന്നിവയെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രയുമുണ്ടാവും. ശിങ്കാരി മേളം, ചെണ്ടമേളം എന്നിവയും ഘോഷയാത്രയിലുണ്ടാവും. 31-ന് വൈകിട്ട് അഞ്ചോടെ കോവളം ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് തുടങ്ങുന്ന ഘോഷയാത്ര കോവളം ബീച്ചില്‍ അവസാനിക്കും. രാത്രി 11.55 ന് വര്‍ണാഭമായ വെടിക്കെട്ടുമുണ്ടാകും.

കനത്ത സുരക്ഷ; രാത്രി 12-ന് ശേഷം തീരത്ത് നില്‍ക്കാനനുവദിക്കില്ല

പുതുവത്സരാഘോഷത്തിന് കോവളത്ത് പോലീസിന്റെ വന്‍ സുരക്ഷാക്രമീകരണം. ബീച്ചിലും തിരുവല്ലം ജങ്ഷന്‍ മുതല്‍ കോവളം, ആഴാകുളം എന്നിവിടങ്ങളിലും കനത്ത സുരക്ഷയാണൊരുക്കുന്നത്.

ലൈറ്റ് ഹൗസ് മുതല്‍ ഹവ്വാ ബീച്ച് വരെയുള്ള തീരവും നടപ്പാതകളും നിരീക്ഷിക്കാന്‍ അധികമായി 10 സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കും. ബീച്ച് പരിസരത്തുള്ള സ്വകാര്യഹോട്ടലുകളിലേക്ക് പോകുന്ന ഇടവഴികള്‍, ഇടക്കല്ല് പാറക്കുട്ടം, വാഹനപാര്‍ക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വനിതകളടക്കമുള്ള പ്രത്യേക പോലീസിനെയും നിയോഗിക്കും. സുരക്ഷയൊരുക്കുന്നതിന് ഇത്തവണ മൂന്ന് സി.ഐ. മാരും എസ്.ഐ. മാരും ഉള്‍പ്പെടെ 300 പേരെയാണ് നിയോഗിക്കുക. ബീച്ചുകളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങളെ ഏകോപിപ്പിക്കുന്നതിന് ഹവ്വാ ബീച്ചിലാണ് പോലീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കുക. തീരത്ത് പട്രോളിങ്ങിന് കുതിര പോലീസിന്റെ രണ്ട് യൂണിറ്റിനെയും ഏര്‍പ്പെടുത്തും.

ലൈറ്റണച്ചുള്ള ആഘോഷമില്ല

പുതുവത്സരത്തിന്റെ വരവ് അറിയിക്കുന്നതിനായി തീരത്ത് ലൈറ്റ് അണച്ചുള്ള ആഘോഷങ്ങള്‍ക്കും ആഹ്‌ളാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് കോവളത്തെയും പരിസരത്തെയും സ്വകാര്യ ഹോട്ടലുടമകള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ആഘോഷത്തിനിടയില്‍ ഇരുട്ടിനെ മറയാക്കി വിദേശികളെ ശല്യപ്പെടുത്തുന്നവരെ തടയുന്നതിനാണ് പോലീസ് ഇത്തവണ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

റോഡുകളില്‍ വാഹനപരിശോധന: ഹവ്വാ ബീച്ചിലേക്ക് വണ്‍വേ

31-ന് രാവിലെ മുതല്‍ വിഴിഞ്ഞം -ആഴാകുളം, കോവളം ജങ്ഷന്‍ മുതല്‍ ബീച്ചിലേക്കുള്ള കവാടം, തിരുവല്ലം ബൈപ്പാസ് എന്നിവിടങ്ങളില്‍ കര്‍ശന വാഹനപരിശോധയുണ്ടാകും. ഹവ്വാ ബീച്ചിലേക്കുള്ള റോഡ് ചൊവ്വാഴ്ച പകലോടെ വണ്‍വേ ആക്കും. ആഘോഷം കഴിഞ്ഞശേഷം തീരത്ത് നിന്ന് മടങ്ങുന്നവര്‍ ആഴാകുളം റോഡ് വഴിയാണ് പോകേണ്ടത്.

ഹവ്വാ ബീച്ചിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഗ്രൗണ്ടില്‍ വലിയവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കില്ല. ഇത്തരം വാഹനങ്ങള്‍ കോവളം ജങ്ഷനിലെ ബൈപ്പാസിലാണ് പാര്‍ക്ക് ചെയ്യേണ്ടതെന്ന് പോലീസ് അറിയിച്ചു. രാത്രി 12-ന് ശേഷം തീരത്ത് നിന്ന് എല്ലാ സഞ്ചാരികളെയും ഒഴിപ്പിക്കുമെന്ന് ഫോര്‍ട്ട് .അസി. കമ്മിഷണര്‍ ആര്‍.പ്രതാപന്‍ നായര്‍ പറഞ്ഞു. സഞ്ചാരികള്‍ക്കായി സൗജന്യ വൈദ്യസഹായവും ആംബുലന്‍സ് സര്‍വീസുമുണ്ടാകുമെന്ന് കോവളം ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍.സി.പ്രേംഭാസ് അറിയിച്ചു.

Content Highlights: New Year Celebrations 2020, Kovalam Beach, Kerala Tourism New Year Celebration 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram