വിതുര: അഗസ്ത്യാര്‍കൂടം യാത്രയ്ക്ക് ഒരുക്കങ്ങളായി. നാല്‍പ്പത്തിരണ്ട് ദിവസമാണ് സന്ദര്ശനകാലം. ജനുവരി 14ന് തുടങ്ങി ഫെബ്രുവരി 24ന് അവസാനിക്കും. ഒരു ദിവസം 100 പേര്‍ക്കാണ് സന്ദര്‍ശനാനുമതി. സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.
പശ്ചിമഘട്ടമലനിരകളില് 1868 മീറ്റര്‍ പൊക്കമുള്ള കൊടുമുടിയാണ് അഗസ്ത്യാര്‍കൂടം. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമലയിലെ ഏറ്റവും ഉയര്‍്ന്ന ഭാഗത്ത് അഗസ്ത്യമുനിയുടെ ശില്പവും സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍്ശനത്തിന്റെ സമാപന ദിവസമായ ശിവരാത്രിക്ക് ഇവിടെ പ്രത്യേക പൂജകള്‍ നടത്തുന്നതിന് ആദിവാസി മൂപ്പന്മാര്‍ മലകയറിയെത്തും. ജൈവവൈവിധ്യ സമ്പന്നത പരിഗണിച്ച് അഗസ്ത്യാര്‍കൂടത്തെ യുനെസ്‌കോ പൈതൃകപട്ടികയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേപ്പാറ വന്യജീവി സങ്കേതത്തിലെ വനംവകുപ്പ് ജീവനക്കാരാണ് സന്ദര്‍്ശനത്തിന് നേതൃത്വം നല്‍കുന്നത്.
അഗസ്ത്യാര്‍കൂട മേഖലയില്‍ വനംവകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അനധികൃത കടന്നുകയറ്റം ഒഴിവാക്കുന്നതിന്റെ ഭാഗമായി നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ ചെക്ക് പോസ്റ്റുകളും കാട്ടുവഴികളും വനംവകുപ്പിന്റെ നിരീക്ഷണത്തിലാക്കി.കാട്ടുപാതകളില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചു. വാര്‍ത്താ വിനിമയസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബോണക്കാട്, പേപ്പാറ, അതിരുമല, നെയ്യാര്‍, കോട്ടൂര് എന്നീ സ്ഥലങ്ങളില് വയര്‍ലെസ് സ്റ്റേഷനുകളുടെ പ്രവര്‍്ത്തനവും ആരംഭിച്ചു.