അണിഞ്ഞൊരുങ്ങി സുഗന്ധദ്രവ്യങ്ങള്‍ പൂശാന്‍ ആഗ്രഹമില്ലാത്തവരുണ്ടാകില്ല. എന്നാല്‍, ഈ സുഗന്ധദ്രവ്യങ്ങള്‍ എങ്ങനെ നിര്‍മിക്കുന്നുവെന്നോ അതിന്റെ ചരിത്രമെന്താണെന്നോ മിക്കവര്‍ക്കും അറിയില്ല. ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഫ്രാന്‍സിലെ പെര്‍ഫ്യൂം മ്യൂസിയം.
വെള്ളിയാഴ്ചയാണ് സുഗന്ധദ്രവ്യങ്ങളുടെ ചരിത്രവും നിര്‍മാണവും നാള്‍വഴികളും വ്യക്തമാക്കുന്ന മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ലോകപ്രശസ്തമായ ഫ്രഞ്ച് പെര്‍ഫ്യൂമുകളുടെയും മറ്റു രാജ്യങ്ങളിലെ പ്രധാനപ്പെട്ട സുഗന്ധദ്രവ്യങ്ങളെക്കുറിച്ചുമുള്ള ചരിത്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ലോകത്തെ പ്രധാനപ്പെട്ട പെര്‍ഫ്യൂമുകളുടെയെല്ലാം നീണ്ട നിരയും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. മൂന്നു വിഭാഗങ്ങളായാണ് പ്രദര്‍ശനശാല ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഒരു വിഭാഗമാണ് സുഗന്ധദ്രവ്യങ്ങളുടെ ചരിത്രത്തിന് മാത്രമായി മാറ്റിവെച്ചിട്ടുള്ളത്.