ചിറയിന്‍കീഴ്: ചിറയിന്‍കീഴ് മണ്ഡലത്തിലെ മുതലപ്പൊഴി കേന്ദ്രമാക്കി പുതിയ ടൂറിസം പദ്ധതിക്ക് രൂപരേഖ തയ്യാറായി. നിലവില്‍ ഇവിടെ മൂന്നുകോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
ഇതിനുപുറമെയാണ് മുതലപ്പൊഴിയെയും വര്‍ക്കല ഉള്‍പ്പെടെ സമീപത്തെ മറ്റ് ടൂറിസം കേന്ദ്രങ്ങളെക്കൂടി ചേര്‍ത്ത് വിശാലമായ തരത്തിലുള്ള പദ്ധതിക്ക് തുറമുഖ എന്‍ജിനീയറിങ് വകുപ്പ് രൂപരേഖ തയ്യാറാക്കിയത്. ഇത് അംഗീകാരത്തിനായി സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി വി.ശശി എം.എല്‍.എ. പറഞ്ഞു.
ഒറ്റപ്പെട്ടുകിടന്നിരുന്ന ഈ പ്രദേശം പെരുമാതുറ പാലം വന്നതോടെ മുതലപ്പൊഴി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി ഉയര്‍ന്നു. അറബിക്കടല്‍, വാമനപുരം നദി, കഠിനംകുളം കായല്‍ എന്നിവയുടെ തീരത്തുള്ള ഈ പ്രദേശം പ്രകൃതിഭംഗിയാലും, ചരിത്രപരമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലംകൂടിയായതുകൊണ്ട് തന്നെ വികസനത്തിന് വന്‍ സാധ്യതയുണ്ട്. ഇത് കണക്കാക്കിയാണ് വിപുലമായ രീതിയില്‍ മുതലപ്പൊഴി ടൂറിസംപദ്ധതി എന്ന പേരില്‍ പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ബീച്ച് വികസനം, നടപ്പാത നിര്‍മാണം, ഫുഡ് കോര്‍ട്ട്, പുലിമുട്ടിന്റെ സൗന്ദര്യവത്കരണം, ഹൗസ് ബോട്ടുകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഉള്‍നാടന്‍ ജലയാന സര്‍വീസ്, കുമാരനാശാന്‍ സാംസ്‌കാരികനിലയ വികസനം, കോസ്റ്റല്‍ ക്രൂയിസിങ് സര്‍ക്യൂട്ട് സൃഷ്ടിക്കല്‍, ഫ്‌ളോട്ടിങ് റെസ്റ്റോറന്റും സീ ഫുഡ് പഌസയും റിക്രിയേഷണല്‍ ഫിഷിങ്, കണ്ടല്‍ നട്ടുപിടിപ്പിക്കലും സംരക്ഷണവും ഉള്‍ക്കൊള്ളുന്ന ഇക്കോ ടൂറിസം തുടങ്ങിയവ അടങ്ങുന്നതാണ് പദ്ധതി. ബീച്ച് വികസനവും റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മാണവുമുള്‍ പ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനത്തിനുവേണ്ടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ തുടര്‍ന്നുള്ള വാട്ടര്‍സ്‌പോര്‍ട് സും ഉള്‍നാടന്‍ ജലയാനങ്ങളെ ബന്ധിപ്പിച്ചുള്ള ബോട്ട് സര്‍വീസും മറ്റും പ്രദേശത്തെ അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തുന്നതിനുവേ ണ്ടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വിദേശത്ത് നിന്നെത്തുന്ന സാഹിത്യപ്രേമികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ആര്‍ട്ട് ഗാലറി, വര്‍ക്ക് സ്റ്റുഡിയോ, ഇ നാടക, നൃത്ത പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി ഓപ്പണ്‍ എയര്‍സ്റ്റേജ് നിര്‍മിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.തങ്കശ്ശേരി, മുതലപ്പൊഴി, വിഴിഞ്ഞം, കോവളം എന്നിവയെ ബന്ധപ്പെടുത്തി ഉരു ഉപയോഗിച്ചുകൊണ്ടുള്ള സഞ്ചാരമാണ് പദ്ധതിയില്‍ പറയുന്ന മറ്റൊരു കാര്യം.
പാരമ്പര്യസഞ്ചാരമാതൃക ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചാണ് ഇത്തരമൊരു പദ്ധതി. ഇതിനുപുറമെ ഒഴുകുന്ന റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ സാധാരണ ടൂറിസം സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി ആധുനികരീതിയിലുള്ള വിനോദ സഞ്ചാരമാതൃകയാണ് ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്കായി സ്വകാര്യ, പൊതു പങ്കാളിത്തത്തോടെ പണംകണ്ടെത്തണമെന്നും പഞ്ചായത്തുകള്‍, മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പദ്ധതി പരിപാലിക്കപ്പെടണമെന്നും 39 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.