മണലി ഇനി സുന്ദരി


ഹരിതകേരളം പദ്ധതിയിലൂടെ മണലിപ്പുഴയുടെ ആറിടങ്ങളെ കേന്ദ്രീകരിച്ചാണ് നവീകരണമാരംഭിച്ചിരിക്കുന്നത്

ഏഴുവര്‍ഷമായി നവീകരണമൊന്നും നടക്കാതെ കിടന്ന മണലിപ്പുഴയ്ക്ക് ഹരിതകേരളം പദ്ധതി പുതുജീവനേകുന്നു. പായല്‍മൂടിയും ഓരമിടിഞ്ഞും മരിക്കാറായ മണലിയിലെ മാലിന്യം നീക്കാന്‍ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നത്.

ഹരിതകേരളം പദ്ധതിയിലൂടെ മണലിപ്പുഴയുടെ ആറിടങ്ങളെ കേന്ദ്രീകരിച്ചാണ് നവീകരണമാരംഭിച്ചിരിക്കുന്നത്. പായലും ചണ്ടിയും കൈയടക്കിയ മണലിപ്പാലം പരിസരം, കാഴ്ചക്കടവ്, നെന്മണിക്കര നടൂക്കര കടവ്, എറവക്കാട് പമ്പ് ഹൗസ്, ഓടന്‍ചിറ ഷട്ടര്‍, ആറാട്ടുകടവ് എന്നീ ഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് നവീകരണം.

പുഴയില്‍ അടിഞ്ഞുകൂടി രൂപപ്പെട്ട മണല്‍ത്തിട്ടകള്‍ നീക്കം ചെയ്യുന്നതിനും പുഴയോരം വ്യാപകമായി തകര്‍ന്നതിനും പരിഹാരമായി തുടര്‍ പദ്ധതികള്‍ നടപ്പാക്കും. ഇതിനായി ഇറിഗേഷന്‍, ജിയോളജി വകുപ്പുകളുമായി സഹകരിക്കും.എറവക്കാട് കുടിവെള്ള പദ്ധതിയും ഓടന്‍ചിറ ഷട്ടറും നവീകരിക്കുന്നതോടെ നെന്മണിക്കരയുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാ കും.മാലിന്യങ്ങള്‍ മൂലം നീരൊഴുക്ക് തടസ്സപ്പെട്ട പുഴയിലെ കുടിവെള്ള ജലസേചന പദ്ധതികളുടെ നവീകരണവും ഹരിതകേരളത്തിന്റെ ഭാഗമായി നടക്കും. നെന്മണിക്കര, തൃക്കൂര്‍, പുത്തൂര്‍, അളഗപ്പനഗര്‍, പാണഞ്ചേരി പഞ്ചായത്തുകള്‍ക്ക് മണലിപ്പുഴയിലെ വെള്ളം ആശ്രയമാണ്.

പുഴയിലേക്ക് തുറന്നു വിടാന്‍ പീച്ചിഡാമില്‍ വെള്ളം ഇല്ലാത്തതും പുഴയിലെ വെള്ളം താഴുന്നതും വരള്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. പുഴയില്‍ രൂപപ്പെട്ട മണ്‍ത്തിട്ടകളും മാലിന്യക്കൂമ്പാരവും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നെന്മണിക്കര പഞ്ചായത്ത് ഭരണസമിതി ഇറിഗേഷന്‍ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഴ സംരക്ഷിക്കണമെന്നത് നെന്മണിക്കര
പഞ്ചായത്തിന്റെ ആവശ്യമായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023