ദുബായ്: പുതുവർഷത്തിൽ ബുർജ് ഖലീഫ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത് സൗജന്യഭക്ഷണവും സ്പായും. ബുർജ് ഖലീഫയുടെ പത്താം വാർഷികമായ ജനുവരി നാലിനാണ് വിനോദസഞ്ചാരികൾക്കായി ആകർഷകമായി ഓഫറുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നറുക്കെടുപ്പ് നടത്തിയായിരിക്കും വിനോദസഞ്ചാരികളെ തിരഞ്ഞെടുക്കുക. പത്ത് പേർക്ക് മാത്രമായിരിക്കും പ്രവേശനം. ബുർജ് ഖലീഫയുടെ ഏറ്റവും മുകളിലത്തെ നിലയിൽനിന്ന് സെൽഫി എടുക്കാനുള്ള അവസരവും സൗജന്യ ഭക്ഷണവുമുണ്ടാകും.
Content Highlights: Burj Khalifa Visiting, New Year Dubai, New Offer for Burj Kahlifa Visitors
Share this Article
Related Topics