അടിച്ച് പൂസായ വിനോദസഞ്ചാരി ഹോട്ടലാണെന്ന് കരുതി കയറിയത് കൊടുമുടി


1 min read
Read later
Print
Share

എസ്റ്റോണിയയില്‍ നിന്നുള്ള പവല്‍ എന്ന സഞ്ചാരിക്കാണ് ഈ അക്കിടി പറ്റിയത്. ഇറ്റലിയിലെ സെര്‍വീനിയ എന്ന റിസോര്‍ട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം.

ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ഷാപ്പില്‍ കയറി കഴിക്കാന്‍ എന്തുണ്ട് എന്ന് ചോദിച്ച കഥയൊക്കെ എല്ലാവരും കേട്ടിട്ടുമുണ്ടാവും കഥയിലെ തമാശ ആസ്വദിച്ചിട്ടുമുണ്ടാവും. പക്ഷേ ശരിക്കും അങ്ങനെയൊന്ന് നടന്നു. അങ്ങ് ഇറ്റലിയില്‍. മദ്യപിച്ച് ലക്കുകെട്ട ഒരു വിനോദസഞ്ചാരിയാണ് താമസിച്ചിരുന്ന ഹോട്ടലാണെന്ന് കരുതി ആല്‍പ്‌സ് പര്‍വതത്തിന് മുകളില്‍ കയറിയത്.

എസ്റ്റോണിയയില്‍ നിന്നുള്ള പവല്‍ എന്ന സഞ്ചാരിക്കാണ് ഈ അക്കിടി പറ്റിയത്. ഇറ്റലിയിലെ സെര്‍വീനിയ എന്ന റിസോര്‍ട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. സ്ഥലമൊക്കെ കണ്ട്, മദ്യവും നുകര്‍ന്ന് നടക്കുകയായിരുന്നു കക്ഷി. ഹോട്ടലിലേക്കുള്ള മടക്കയാത്രയ്ക്കിടെ ഇദ്ദേഹത്തിന് വഴിതെറ്റി ആല്‍പ്‌സ് പര്‍വതനിരകള്‍ക്ക് സമീപത്തുള്ള ഇഗ്ലൂ എന്ന 24,00 മീറ്റര്‍ ഉയരത്തിലുള്ള ബാര്‍ റെസ്റ്റോറന്റില്‍ എത്തിപ്പെടുകയായിരുന്നുവെന്ന് ഇറ്റാലിയന്‍ ദിനപത്രമായ ലാ സ്റ്റാമ്പ റിപ്പോര്‍ട്ട് ചെയ്തു.

സ്വന്തം മുറിയാണെന്ന് കരുതി ഇവിടെ തങ്ങിയ ഇയാളെ പിറ്റേന്ന് രാവിലെ ജീവനക്കാരാണ് കണ്ടെത്തുന്നത്. സഞ്ചാരിയെ കാണാനില്ലെന്ന വിവരത്തേ തുടര്‍ന്ന് തലേന്ന് തന്നെ പോലീസുകാര്‍ അടക്കമുള്ള ഒരു സംഘം തിരച്ചില്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞയാഴ്ച മാത്രം മൂന്ന് സ്‌കീയര്‍മാരാണ് ആല്‍പ്‌സില്‍ ഹിമപാതത്തില്‍പ്പെട്ട് മരിച്ചത്. അതുകൊണ്ടുതന്നെ തലനാരിഴയ്ക്കുള്ള രക്ഷപ്പെടലായിരുന്നു പവലിന്റേതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram