ബെര്‍ലിന്‍: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരള ടൂറിസം മേഖലയ്ക്ക് പുതിയ പ്രതീക്ഷയൊരുക്കി ഐ.ടി.ബി. ബര്‍ലിന്‍ മേള. ലോകത്തെ ഏറ്റവും വലിയ ട്രേഡ് ടൂറിസം മേളയിലെ കേരള പവലിയനുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരുടെ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നത്.
180 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തോളം പ്രദര്‍ശകരാണ് മേളയില്‍ ഉള്ളത്. 26 ഹാളുകളിലായുള്ള പവലിയനുകളില്‍ ടൂറിസം രംഗത്ത് ലോകമൊട്ടാകെയുള്ള വിപണിയുടെ പരിചയപ്പെടുത്തലാണ് നടക്കുന്നത്. ഈ മേഖലയില്‍ നിന്നുള്ള ഇന്ത്യയുടെ സ്റ്റാളുകള്‍ യൂറോപ്പുകാരുടെ ശ്രദ്ധ ഏറെ ആകര്‍ഷിക്കുന്നുണ്ട്.
25000ത്തില്‍ അധികം സന്ദര്‍ശകരാണ് അഞ്ച് ദിവസം നീളുന്ന മേളയിലേക്കായി ഓരോ ദിവസവും എത്തുന്നത്. 1965 ല്‍ അഞ്ച് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച അന്താരാഷ്ട്ര ടൂറിസം മേള നാളെ സമാപിക്കും.
Content Highlights: berlin travel trade show
Share this Article
Related Topics