മാലിന്യം മാത്രമല്ല, വിളപ്പില്‍ശാലയില്‍ പ്രകൃതിസൗന്ദര്യവുമുണ്ട്


സജീവ്കുമാര്‍ സി. ജി.

2 min read
Read later
Print
Share

ശാസ്താംപാറയെന്ന ഈ സ്ഥലം തിരുവനന്തപുരത്തുനിന്ന് 14 കിലോമീറ്റര്‍ അകലെയാണ്.

വിളപ്പില്‍ പഞ്ചായത്തിനെക്കുറിച്ച് ആളുകളറിഞ്ഞത് മാലിന്യസംസ്‌കരണകേന്ദ്രവും അവിടുത്തെ പ്രശ്‌നവും കാരണമാണ്. എന്നാല്‍ ആ പഞ്ചായത്തില്‍ മനോഹരമായ വിനോദസഞ്ചാരകേന്ദ്രമുണ്ടെന്ന് പലര്‍ക്കുമറിയില്ല. മനോഹരമായ ഒരു പാറയുടെ പേരിലാകും നാളെ ചിലപ്പോള്‍ വിളപ്പില്‍ അറിയപ്പെടുക. ശാസ്താംപാറയെന്ന ഈ സ്ഥലം തിരുവനന്തപുരത്തുനിന്ന് 14 കിലോമീറ്റര്‍ അകലെയാണ്.

തിരുവനന്തപുരത്തുനിന്ന് ഒരു ദിവസയാത്രയ്ക്ക് പറ്റിയ സ്ഥലമാണിത്. തിരുവനന്തപുരത്തുനിന്ന് വരുമ്പോള്‍ പേയാട്-തച്ചോട്ടുകാവ്-മൂങ്ങോട് വഴി ശാസ്താംപാറയിലെത്താം. നെയ്യാറ്റിന്‍കരയില്‍നിന്നാണെങ്കില്‍ കിള്ളി-അന്തിയ്യോര്‍ക്കോണം-മൂങ്ങോട് വഴിയാണ് നല്ലത്. കാട്ടാക്കടയില്‍നിന്നാണെങ്കില്‍ കട്ടക്കോട്-വിളപ്പില്‍ശാല വഴിയും വരാം. ഇപ്പോള്‍ റോഡ് പണി നടക്കുന്നതേയുള്ളൂ. എന്നാല്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല. കിഴക്കേക്കോട്ട, തമ്പാനൂര്‍, കാട്ടാക്കട എന്നിവിടങ്ങളില്‍നിന്നെല്ലാം വിളപ്പില്‍ശാലയിലേക്ക് ബസ് കിട്ടും. വിളപ്പില്‍ശാലയില്‍നിന്ന് രണ്ടു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഇവിടെനിന്ന് ഓട്ടോറിക്ഷ വിളിക്കാം. സ്വന്തമായി വാഹനമുള്ളവര്‍ക്ക് പാറയുടെ അടിവാരത്ത് പാര്‍ക്കിങ് സൗകര്യമുണ്ട്. പ്രവേശനത്തിന് പ്രത്യേക ഫീസൊന്നുമില്ല. ചൂടുസമയത്താണ് നടന്നുകയറിയതെങ്കിലും കയറുമ്പോള്‍ കിട്ടിയ ആ കാറ്റ് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. വൈകുന്നേരമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഇവിടെനിന്ന് കാണാന്‍ കഴിയും. സൂര്യാസ്തമയം ഒരു മനോഹര കാഴ്ചയാണ്. നഗരത്തിന്റെ ഒരു ഭാഗത്തു നീണ്ടുനിവര്‍ന്നുകിടക്കുന്ന ശംഖുമുഖം ബീച്ച്, കേരനിരകളാല്‍ സമ്പന്നമായ വിഴിഞ്ഞം, കോവളം എന്നിവയൊക്കെ ഇവിടെ നിന്നാല്‍ കാണാം.


തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാത്രി വെളിച്ചവും ഉണ്ട്. കുട്ടികള്‍ക്കു കളിക്കാന്‍ ചെറിയ ഒരു പാര്‍ക്ക്, നിരീക്ഷണ ടവര്‍ എന്നിവയുമുണ്ട്. പാറകളില്‍ പടികള്‍ നിര്‍മിച്ചിട്ടുണ്ട്.

പഴയ ഒരു അയ്യപ്പക്ഷേത്രം പാറയ്ക്ക് മുകളിലുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു ഈ പാറയ്ക്ക് ശാസ്താംപാറ എന്ന പേര് വന്നത്. പാറയുടെ മുകളില്‍ ഒരു താമരക്കുളവും കാണാം. ഒരിക്കലും വറ്റില്ല എന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. ആള്‍ക്കാര്‍ക്ക് ഇരിക്കാന്‍ കല്‍മണ്ഡപമുണ്ട്. വൈകുന്നേരങ്ങളില്‍ പാറയുടെ മുകള്‍ത്തട്ടിനെ തഴുകിയെത്തുന്ന ഇളംകാറ്റുകൊള്ളാന്‍ ഈ മണ്ഡപം ഉപകാരപ്പെടും.


TRAVEL INFO

Sasthampara is a hillrock destination. It is 14 km away from Thiruvananthapuram town.

Getting there: By road: Get buses from Thiruvananthapuram to Vilappilsala. Peyad-Thachottukavu-Moongode is the best driving route from Thiruvananthapuram town.

By rail: Thiruvananthapuram Central (15 km) By air: Thiruvananthapuram International Airport (19 km)

Sights around: Attukal Bhagvathy Temple (15 km)
Sree Padmanabha Swamy Temple (16 km)
Kovalam (25 km)

Stay: Abhirami Hotel 0471-2295050
City Palace 0471-2359091

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

മീന്‍മുട്ടിക്ക് ആ പേര് വരാന്‍ കാരണം ഒരു മത്സ്യമാണ്

Apr 2, 2019


mathrubhumi

3 min

മാറ്റം നടന്നിരുന്ന ഊര് | സ്ഥലനാമം

Feb 5, 2019