മറ്റേതൊരു സാധാരണ യാത്രയ്ക്കും പോകുംപോലെ ഇതും; 'കൂളാ'ണീ ലോകസഞ്ചാരി


1 min read
Read later
Print
Share

ബഹിരാകാശത്തായതിനാല്‍ ശരീരത്തിന് ഭാരം അനുഭവപ്പെടില്ല. ആദ്യം ഛര്‍ദ്ദിയുംമറ്റും അനുഭവപ്പെട്ടു. ആദ്യം ഭയം തോന്നും. പിന്നീട് മാറും.

Photo : latheesh poovathur | Mathrubhumi

കോട്ടയം: രാജ്യത്തെ ആദ്യ ബഹിരാകാശ ടൂറിസ്റ്റെന്ന ഖ്യാതി സ്വന്തമാക്കാന്‍പോകുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര ആത്മവിശ്വാസത്തോടെ മുന്നോട്ട്. മറ്റേതൊരു സാധാരണ യാത്രയ്ക്കും പോകുംപോലെ 'കൂള്‍' ആണീ ലോകസഞ്ചാരി. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ചെയര്‍മാനായുള്ള വെര്‍ജിന്‍ ഗലാക്ടിക് എന്ന കമ്പനിയാണ് ബഹിരാകാശത്തേക്ക് യാത്രയൊരുക്കുന്നത്. യാത്രാവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സന്തോഷ്.

അറിഞ്ഞതുമുതല്‍

2005-ലാണ് ബഹിരാകാശ ടൂറിസത്തെപ്പറ്റി അറിയുന്നത്. അന്നുമുതല്‍ പിന്നാലെയാണ്. അപേക്ഷ നല്‍കി യാത്രാടീമിന്റെ ഭാഗമായതോടെ കഠിനമായ പരിശീലനം. 2010-ല്‍ യാത്രയുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും നീണ്ടു. ഇനിയിപ്പോള്‍ ഏതുനിമിഷവും യാത്രയുണ്ടാവും. പൂര്‍ണസജ്ജനാണ്. മാനസികമായി ഒരുങ്ങിക്കഴിഞ്ഞു.

ആര്‍ക്കും പറ്റുമോ

ആര്‍ക്കും ബഹിരാകാശത്തേക്ക് യാത്രചെയ്യാം. ഇപ്പോള്‍ രണ്ടര ലക്ഷം യു.എസ്. ഡോളറാണ് ചെലവ്. ഭാവിയില്‍ ചെലവ് കുറയും. ഇനിയുള്ളകാലം ബഹിരാകാശ ടൂറിസത്തിന്റേതാണ്. വന്‍കിട കമ്പനികളെല്ലാം ഇതില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. അവിടെ വാസസ്ഥലം സാധ്യമാകുമോയെന്ന അന്വേഷണവുമുണ്ട്.

ഒരുക്കം

കഠിനപരിശീലനമാണ് നടന്നത്. ഏറ്റവും പ്രധാനം ശരീരഭാരം എട്ടുമടങ്ങായി ഉയര്‍ന്നെന്ന് തോന്നിപ്പിക്കുന്നതും, അടുത്തത് ശരീരത്തിന് കനമേയില്ലെന്ന് തോന്നിപ്പിക്കുന്നതുമായ അവസ്ഥകളെ കൈകാര്യം ചെയ്യുകയെന്നതാണ്. സീറോ ഗ്രാവിറ്റി പരിശീലനം കഠിനമല്ല. ബഹിരാകാശത്തായതിനാല്‍ ശരീരത്തിന് ഭാരം അനുഭവപ്പെടില്ല. ആദ്യം ഛര്‍ദ്ദിയുംമറ്റും അനുഭവപ്പെട്ടു. ആദ്യം ഭയം തോന്നും. പിന്നീട് മാറും.

santhosh george kulangara

സാഹസികം

മരണത്തെക്കുറിച്ചൊന്നും ഞാന്‍ ബോധവാനേയല്ല. ബഹിരാകാശയാത്രയുടെ ആദ്യഘട്ടങ്ങളില്‍ അപകടമുണ്ടായിട്ടുണ്ട്. ഏതൊരു യാത്രയ്ക്കുമുള്ള അപകടസാധ്യതയേ ബഹിരാകാശയാത്രയ്ക്കുമുള്ളൂ. മരണം എപ്പോഴും കൂെടയുള്ളതല്ലേ. കോവിഡ് ബാധിച്ച് മരിക്കുന്നതിലും ഭേദമല്ലേ, ചരിത്രത്തിന്റെ ഭാഗമായുള്ള മരണം.

പ്ലാനിങ് ബോര്‍ഡില്‍

ഒരു രാഷ്ട്രീയത്തിന്റെയും വക്താവല്ല. സഞ്ചാരിയും മാധ്യമപ്രവര്‍ത്തകനുമാണ്. കാല്‍നൂറ്റാണ്ട് നീണ്ട എന്റെ യാത്രാനുഭവങ്ങളും സേവനങ്ങളും പങ്കുവയ്ക്കും. രാഷ്ട്രീയ, ഉദ്യോഗസ്ഥ തീരുമാനങ്ങള്‍ക്കിടയില്‍ സ്ഥാനം കിട്ടിയാല്‍ തുടരും. മറിച്ചാണെങ്കില്‍ തുടരാനില്ല.

Content highlights : solo traveller santhosh george kulangara become india's first space tourist interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram