വാഹനത്തിന് മുന്നില്‍ ഈ ടാഗ് വെറുതെ കെട്ടുന്നതല്ല !


1 min read
Read later
Print
Share

മന്ത്രത്തിലെ ഓം എന്നത് മാഹാത്മ്യത്തേയാണ് സൂചിപ്പിക്കുന്നത്. ഗര്‍വ്, അഹംഭാവം എന്നിവയില്‍ നിന്ന് മോചനം നേടുന്നു എന്നാണ് വിശ്വാസം. വെള്ളയാണ് നിറം. മ എന്നത് നീതിയാണ്. അസൂയ, ലൗകികാകാംക്ഷ എന്നിവയില്‍ മോചനം നേടാന്‍ സഹായിക്കുന്ന ഇതിന്റെ നിറം പച്ചയാണ്. സഹനശീലത്തേയാണ് ണി സൂക്ഷിക്കുന്നത്. അത്യാസക്തി, തൃഷ്ണ എന്നിവയില്‍ നിന്ന് മോചനം പ്രാപിക്കുന്നു എന്ന് വിശ്വാസം. മഞ്ഞയാണ് നിറം.

പ്പി സിനിമയില്‍ ഒരു രംഗമുണ്ട്. നായകനായ ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വരവ്. ബൈക്കോടിച്ചുവരുന്ന കഥാപാത്രം, നീട്ടിയ താടിയിലേക്ക് അലസമായി പാറിക്കളിക്കുന്ന പല വര്‍ണങ്ങളിലുള്ള ടാഗ്. പറഞ്ഞുവരുന്നത് ടോവിനോയേയോ ഗപ്പിയേക്കുറിച്ചോ അല്ല. ആ ബൈക്കില്‍ കെട്ടിയിരുന്ന ടാഗിനേക്കുറിച്ചാണ്. എന്താണീ ടാഗിന് ഇത്ര പ്രത്യേകത എന്ന് ചോദിച്ചാല്‍ പ്രത്യേകതയുണ്ട് എന്ന് പറയേണ്ടിവരും.

യഥാര്‍ത്ഥത്തില്‍ യാത്ര പോകുമ്പോള്‍ ഒരു സ്‌റ്റൈലിന് കെട്ടുന്ന ഒന്നല്ല ഇത്. ഒരു പ്രാര്‍ത്ഥനാ ടാഗ് ആണിത്. 'ഓം മണി പദ്‌മേ ഹും' എന്നതാണ് ആ മന്ത്രം. ഇതൊരു ടിബറ്റന്‍ മന്ത്രമാണ്. ബുദ്ധമതസ്തര്‍ക്കിടയിലെ ഏറ്റവും പരിപാവനമായ മന്ത്രമായാണിത് കണക്കാക്കപ്പെടുന്നത്. ദലൈലാമയോടുള്ള ഭക്തിസൂചകമായും ഭക്തര്‍ ഈ മന്ത്രം ഉരുവിടാറുണ്ട്. 'ഓം മണി പദ്‌മേ ഹും' എന്നതിനെ സാങ്ക്‌സര്‍ തുകു റിംപോച്ചെ വിപുലമായി വ്യാഖ്യാനിക്കുന്നുണ്ട്.

മന്ത്രത്തിലെ ഓം എന്നത് മാഹാത്മ്യത്തേയാണ് സൂചിപ്പിക്കുന്നത്. ഗര്‍വ്, അഹംഭാവം എന്നിവയില്‍ നിന്ന് മോചനം നേടുന്നു എന്നാണ് വിശ്വാസം. വെള്ളയാണ് നിറം. മ എന്നത് നീതിയാണ്. അസൂയ, ലൗകികാകാംക്ഷ എന്നിവയില്‍ മോചനം നേടാന്‍ സഹായിക്കുന്ന ഇതിന്റെ നിറം പച്ചയാണ്. സഹനശീലത്തേയാണ് ണി സൂചിപ്പിക്കുന്നത്. അത്യാസക്തി, തൃഷ്ണ എന്നിവയില്‍ നിന്ന് മോചനം പ്രാപിക്കുന്നു എന്ന് വിശ്വാസം. മഞ്ഞയാണ് നിറം.

പദ് എന്നാല്‍ ജാഗ്രതയും പരിശ്രമവുമാണ്. നിറം നീല. അജ്ഞത, ദുരാഗ്രഹം തുടങ്ങിയവയില്‍ നിന്നാണ് മോചനം നേടുന്നത്. മേ എന്നാല്‍ നിരാകരണമാണ്. മോചനം നേടുന്നതാകട്ടെ ദാരിദ്ര്യത്തില്‍ നിന്നും അധീനതയില്‍ നിന്നുമാണ്. ചുവപ്പാണ് നിറം. അവസാന അക്ഷരമായ ഹും സൂചിപ്പിക്കുന്നത് ജ്ഞാനത്തേയാണ്. പ്രകോപനം, വൈരാഗ്യം എന്നിവയില്‍ നിന്നും മോചനം തരുന്നു. കറുപ്പാണ് നിറം.

മണിപദ്‌മേ എന്ന വാക്കിന് താമരയിലെ രത്‌നത്തെ എന്നൊരര്‍ത്ഥം കൂടി കല്‍പ്പിക്കുന്നുണ്ട്. എല്ലാ ബുദ്ധന്മാരുടേയും കാരുണ്യത്തിന്റെ മൂര്‍ത്തീഭാവമായ ബോധിസത്വമായ അവലോകിതേശ്വരന്റെ മറ്റൊരു വിശേഷണം കൂടിയാണിത്. ദലൈലാമയെ അവലോകിതേശ്വരന്റെ അവതാരമായാണ് ബുദ്ധമതക്കാര്‍ കാണുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram